Sections

തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Wednesday, Oct 05, 2022
Reported By admin
insurance

5 ലക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ; അവസാന തീയതി 25.10.22

 

നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തെങ്ങു കയറ്റ തൊഴിലാളികൾ, നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർ, നാളികേര വിളവെടുപ്പുകാർ എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക.

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/നാളികേര ഉത്പാദക കമ്പനി ഡയറക്ടർമാർ എന്നിവർ ആരെങ്കില്ലും ഒപ്പ് വെച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ:ചെയർമാൻ,
നാളികേര വികസന ബോർഡ്,കേരഭവൻ,എസ്.ആർ.വി റോഡ്,
കൊച്ചി - 682011 എന്ന വിലാസത്തിൽ അയയ്ക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.