- Trending Now:
നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ പദ്ധതിയിൻ കീഴിൽ ഇതുവരെ അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കുള്ള ധനസഹായമായും ലഭിക്കും.
18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്ത്യ വിഹിതമായ 239/- രൂപ വാർഷിക പ്രീമിയമായടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.
കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡൻ്റ്/കോക്കനെട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ/ സിപി സി ഡയറക്ടർ തുടങ്ങിയവർ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓ?ലൈൻ പേയ്മെൻ്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേര ഭവൻ, എസ്ആർവി റോഡ്, കൊച്ചി - 682011, എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിലോ www.coconutboard.gov.in, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവുമായോ, 0484-2377266, Ext. 255 ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.