Sections

ബിഎൽഡിസി മാക്സ് എയർ കൂളർ പുറത്തിറക്കി കെൻസ്റ്റാർ

Friday, Feb 28, 2025
Reported By Admin
Kenstar Launches BLDC Max Air Cooler: Energy-Efficient Cooling with Advanced Technology

കൊച്ചി: എയർ കൂളർ വിപണിയിലെ മുൻനിരക്കാരായ കെൻസ്റ്റാർ തങ്ങളുടെ പുതിയ മോഡൽ എയർ കൂളർ കെൻസ്റ്റാർ ബിഎൽഡിസി മാക്സ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

ബിഎൽഡിസി (ബ്രഷ്ലെസ്സ് ഡയറക്ട് കറണ്ട്) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ബിഎൽഡിസി മാക്സ് 60% വരെ വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു എന്നതിനാൽ ഇന്ത്യൻ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത് പരിസ്ഥിതി സൗഹാർദ്ദപരവും ചെലവു ചുരുങ്ങിയതുമായ ഒന്നായി മാറുന്നു. ഫലപ്രദമായ ഈർപ്പ നിയന്ത്രണം ലഭ്യമാക്കുന്ന ഈ എയർ കൂളറുകൾ എല്ലാ കാലാവസ്ഥകളിലും പരമാവധി സുഖം ഉറപ്പ് വരുത്തുകയും ശബ്ദം പരമാവധി കുറച്ചു പ്രവർത്തിച്ചു കൊണ്ട് വീടുകൾക്കും ഓഫീസുകൾക്കും ഒരുപോലെ അനുയോജ്യമായി മാറുകയും ചെയ്യുന്നു. 5 വർഷത്തെ മോട്ടോർ വാറന്റിയും 3 വർഷത്തെ പമ്പ് വാറന്റിയും നൽകുന്ന ഈ കൂളറുകൾ കൂടുതൽ കാലം നിലനിൽക്കുവാനും നിരന്തരമായ പ്രകടനം കാഴ്ച്ചവയ്ക്കുവാനും തക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.

പുതിയ കൂളർ പുറത്തിറക്കുന്നതിന്റെ ഭാഗമായി പ്രമുഖ നടി രമ്യാ കൃഷ്ണന്റെ നേതൃത്വത്തിൽ ആകർഷകമായ ഒരു പ്രചാരണ പരിപാടിയും അതോടൊപ്പം കെൻസ്റ്റാർ പുറത്തിറക്കുന്നു. രമ്യാ കൃഷ്ണനോടൊപ്പം ഭാവിയിലെ സമീപനങ്ങളെ പ്രതിനിധീകരിക്കുന്ന ടെക്കി ബോയ് എന്ന ആനിമേഷൻ കഥാപാത്രവും ഈ പ്രചാരണത്തിൽ വന്നെത്തുന്നു. പരിസ്ഥിതി സൗഹാർദ്ദപരവും ചെലവു കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ദക്ഷിണേന്ത്യൻ ഉപഭോക്താക്കളുമായുള്ള ബ്രാൻഡിന്റെ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു ഈ പ്രചാരണ പരിപാടി.

കെൻസ്റ്റാർ സിഇഒ സുനിൽ ജെയിൻ പറഞ്ഞു, ''ഉപഭോക്താക്കളുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് കെൻസ്റ്റാറിന്റെ തത്വം. ''ഇന്നത്തെ ഉപഭോക്താക്കൾ ഉയർന്ന പ്രവർത്തനക്ഷമത മാത്രമല്ല, അതോടൊപ്പം അത്യാധുനിക രൂപഭംഗിയും സാങ്കേതിക വിദ്യയുമൊക്കെ ആഗ്രഹിക്കുന്നവരാണ്. കെൻസ്റ്റാർ ബാഡ്ജ് പ്രതിനിധീകരിക്കുന്നത് ഉന്നത നിലവാരം, ആകർഷകമായ ഡിസൈൻ, ദീർഘകാല ഈടുനിൽപ്പ് എന്നിവയെയാണ്. ഞങ്ങളുടെ പുതിയ ബിഎൽഡിസി മാക്സ് പവേഡ് എയർ കൂളറുകൾ ഈ വ്യവസായ മേഖലക്കും ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഒരുപോലെ മുന്നോട്ടുള്ള വലിയ ഒരു കുതിപ്പാണ്.''

കെൻസ്റ്റാർ മാർക്കറ്റിങ്ങ് ഹെഡ്ഡായ നേഹ ഖുള്ളർ പറഞ്ഞു, ''ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ രമ്യാ കൃഷ്ണനോടൊപ്പം ചേർന്ന് ടെക്കി ബോയ് പുരോഗമനപരമായ തന്റെ ചിന്തകളിലൂടെ ആധുനിക കൂളിങ്ങ് സാങ്കേതിക വിദ്യയെ ഉപഭോക്താക്കളിലേക്കെത്തിച്ച് കെൻസ്റ്റാറിന്റെ പുതിയ കണ്ടെത്തൽ എങ്ങനെയാണ് പോക്കറ്റ് കാലിയാക്കാതെ കുളിർമയുടെ സുഖം പകരാൻ പോകുന്നത് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യും.''

ബിഎൽഡിസി മാക്സ് മുഖ്യഘടകമായി മാറിക്കൊണ്ട് കെൻസ്റ്റാർ സമഗ്രമായ ഒരു നിര എയർ കൂളറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ടോൾ ബോയ്, ടോൾഡി, ആർക്ക് 3ഡി എന്നിവ ഈ നിരയിൽ ഉൾപ്പെടുന്നു.

എയർ കണ്ടീഷണറുകളുടെ പുതിയ ഒരു നിര പുറത്തിറക്കി കൊണ്ട് ഗൃഹോപകരണ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുകയാണ് കെൻസ്റ്റാർ. ഉന്നത നിലവാരം, സ്റ്റൈൽ, ഈടുനിൽപ്പ് എന്നിവയുള്ള ഉൽപ്പന്നങ്ങൾ വ്യത്യസ്തമായ നിരകളിൽ വാഗ്ദാനം ചെയ്യുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതക്ക് അടിവരയിടുന്നു തന്ത്രപരമായ ഈ നീക്കം. റഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, വാട്ടർ ഹീറ്ററുകൾ, ജീവിതശൈലി ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.