- Trending Now:
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-'24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ഡാറ്റാ ജേർണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളിൽ ഇൻറ്റേൺഷിപ്പ്, പ്ളേസ്സ്മെൻറ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 25-നകം തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് കേന്ദ്രത്തിൽ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും ഫോൺ 954495 8182. വിലാസം കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിങ്ങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695 014.
എൽ.ബി.എസിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.