- Trending Now:
2016ലൊക്കെ 458 കോടിവരെ നേട്ടം കൈവരിച്ചിട്ടുണ്ട്. രണ്ടുമാസം അടച്ചിട്ടിരുന്നു. ഇലക്ട്രോണിക് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് സപ്ലൈ ചെയ്ന്‍ പ്രതിസന്ധിയിലായിരുന്നു. അസംസ്‌കൃതവസ്തുക്കള്‍ക്ക് 25 ശതമാനം മുതല്‍ 30 ശതമാനം വരെ വിലകൂടി. ഡെലിവറി ടൈം സാധാരണഗതിയില്‍ എട്ട് മുതല്‍ പത്ത് ആഴ്ച വരെയായിരുന്നത് ഇപ്പോള്‍ 40 മുതല്‍ 50 ആഴ്ച വരെയായി. ഈ പ്രശ്നങ്ങള്‍ക്കിടയിലും 521 കോടി ടേണ്‍ ഓവര്‍ എന്നുപറയുന്നത് ജീവനക്കാര്‍ക്കെല്ലാം പ്രചോദനകരമായ കാര്യമാണ്. ഈ വര്‍ഷം ടാര്‍ഗറ്റ് 573 കോടി രൂപയാണ്.21 കോടി ടേണ്‍ഓവര്‍ നേടിയപ്പോള്‍ പ്രധാനമായും മൂന്ന് മേഖലകളിലാണ് നേട്ടം കൊയ്തത്. അതില്‍ പ്രഥമസ്ഥാനത്ത് ഡിഫന്‍സ് ഇലക്ട്രോണിക്്സ് ആണ്. അതില്‍ 88 കോടി രൂപയാണ് ടേണ്‍ഓവര്‍. കെല്‍ട്രോണ്‍ കണ്‍ട്രോള്‍ സ് - അരൂരും, കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സ് - കരകുളവുമാണ്ഇത് ചെയ്യുക. നേവിയുടെ ഭാഗമായ ഡിഫന്‍സ് ഉപകരണങ്ങളാണ് ഇവിടങ്ങളില്‍ പ്രധാനമായും നിര്‍മിക്കുന്നത്. ഈ വര്‍ഷവും 110 കോടി രൂപയുടെ ഓര്‍ഡറുണ്ട്. കഴിഞ്ഞ വര്‍ഷം ടേണ്‍ ഓവര്‍ കൂടുതലുണ്ടായ മറ്റൊരു മേഖല സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനായി 700 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ, സ്പീഡ് ഡിറ്റക്ഷനുവേണ്ടി നാല് മൊബൈല്‍ വാഹനങ്ങള്‍ അതിന്റെ കണ്‍ട്രോള്‍ റൂമും റെഡിയായി കഴിഞ്ഞു. അതിന്റെ ടേണ്‍ ഓവര്‍ 106 കോടി രൂപ. അത് ഈ മാസം കമ്മിഷന്‍ ചെയ്യും. അതുപോലെ കേരള പൊലീസിന്റെ ഒരു പുതിയ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. 500 കോടിരൂപയുടെ ഓര്‍ഡറാണ്. അതും പത്തുവര്‍ഷത്തേക്കുളള ബൂട്ട് മോഡലാണ്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് ആവശ്യമായ ബേസിക് ഇലക്ട്രോണിക്‌സ് കമ്പോണന്റുകള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിവരുന്നു.. മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റേത് 235 കോടിയുടെ ഓര്‍ഡറായിരുന്നു. അത് അഞ്ചുവര്‍ഷത്തിലൊരിക്കലാണ് കിട്ടുന്നത്. അതും ഒരു ബൂട്ട് മോഡലാണ്.
കെ. പി. പി. നമ്പ്യാരുടെ നേതൃത്വത്തില്‍ 1970-കളിലാണ് കെല്‍ട്രോണ്‍ ആരംഭിച്ചത്. കെല്‍ട്രോണിന്റെ ടെലിവിഷന്‍, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. കെല്‍ട്രോണില്‍ പരിശീലനം നേടിയാല്‍ ജോലി എന്ന് ഒരു തലമുറ വിശ്വസിച്ചു. ഇപ്പോഴും ആ വിശ്വാസം ഇളക്കമില്ലാതെ തുടരുന്നു. ഐഎസ്ആര്‍ഒയുടെ അക്രഡിറ്റഡ് ട്രെയിനിംഗ് സ്ഥാപനമാണ് കെല്‍ട്രോണ്‍. ഐഎസ്ആര്‍ഒ,നേവി തുടങ്ങിയവയ്ക്ക് വേണ്ട ഇലക്ട്രോണിക് ഘടകങ്ങള്‍, ട്രാഫിക് മാനേജ്മെന്റ്, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എന്നീ മേഖലകളില്‍ കെല്‍ട്രോണാണ് കേരളത്തില്‍ അവസാനവാക്ക്. ഇതിനൊക്കെ പുറമെ ഡിഫന്‍സ് , ഐടി സര്‍വ്വീസസ്. പിന്നെ പവര്‍ ഇലക്ട്രാണിക്സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെല്‍ട്രോണിന്റെ മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്യുന്നതെന്ന് കെല്‍ട്രോണ്‍ സിഎംഡി (ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍) എന്‍.നാരായണമൂര്‍ത്തി പറയുന്നു.
കെല്‍ട്രോണ്‍ സോളാര്‍ പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ട്.രണ്ടുവര്‍ഷം മുമ്പ് ഏഴിമല നേവല്‍ അക്കാദമിയില്‍ സമാനമായ വലിയ പ്രൊജക്ട് ചെയ്തിരുന്നു.നിലവില്‍ ആലുവയില്‍ ഡിഫന്‍സിനുവേണ്ടി രണ്ട് മെഗാവാട്ടിന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ വലിയ പാനലുകള്‍ ചെയ്യുന്നവര്‍ അദാനി, ടാറ്റ തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അവര്‍ക്കിടയിലേക്കാണ് കെല്‍ട്രോണ്‍ കൂടിയെത്തുന്നത്.കെല്‍ട്രോണിന്റെ പ്രധാന പ്രൊജക്ടുകള്‍ എന്നു പറയുന്നത് ട്രാഫിക് മാനേജ്മെന്റ്, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടാണ്. പതിനായിരം കോടി ടേണ്‍ ഓവറിലേക്ക് എത്തണം എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടുതന്നെ ഡിഫന്‍സ് ഉത്പന്നങ്ങളില്‍ കേന്ദ്രീകരിക്കാനാണ് കെല്‍ട്രോണിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.