- Trending Now:
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 10 സ്ഥലങ്ങളിൽ നൊങ്ക് ബങ്കുകൾ സ്ഥാപിച്ച് കെൽപാം ഉത്പന്നമായ പാം പൈൻ സർബത്ത് വില്പന നടത്തുന്നതിനു മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു.
കെൽപാം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ബങ്കുകൾ സ്വന്തം ചിലവിൽ ബങ്കുകൾ നിർമിക്കണം. ബങ്ക് ഒന്നിന് പ്രതിമാസ വാടക 5,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് 30,000 രൂപയുമാണ്. വിൽക്കാനുള്ള ഉത്പന്നങ്ങൾ കെൽപാമിൽ നിന്ന് എത്തിക്കും. കെൽപാമിന്റെ മറ്റ് ഉത്പന്നങ്ങളായ കാർബോനേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സും പനം കരിപ്പെട്ടിയും കമ്മീഷൻ അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിനും സന്നദ്ധരായിരിക്കണം. കമ്മീഷൻ വ്യവസ്ഥകൾ ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനിക്കും.
താത്പര്യമുള്ളവർ മാനേജിംഗ് ഡയറക്ടർ, കെൽപാം, കുംഭംവിള, അരയൂർ.പി.ഒ, കൊറ്റാമം, തിരുവനന്തപുരം 695122 എന്ന വിലാസത്തിൽ മെയ് 11 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.