Sections

പ്രകൃതിയുടെ ഔഷധ നിധി: കീഴാർനെല്ലിയുടെ ആരോഗ്യഗുണങ്ങൾ

Friday, Jan 31, 2025
Reported By Soumya S
Keezhar Nelli – A Powerful Ayurvedic Medicine for Jaundice and Other Ailments

നമ്മുടെ പൂർവികർ പ്രകൃതിയിൽ നിന്ന് കണ്ടെത്തിയ ഔഷധങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് കീഴാർ നെല്ലി എന്ന് പറയാം. നനവുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴയ്ക്കുശേഷം നമ്മുടെ തൊടികളിൽ ധാരാളമായി വളരുന്ന ഒന്നാണ് കീഴാർ നെല്ലി. നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാൽ ഇലയ്ക്കടിയിൽ ആണ് ഇതിന്റെ കായകൾ കാണപ്പെടുന്നത്. ഇതാണ് കീഴാർ നെല്ലി എന്നു പേരു വീഴാൻ കാരണവും.പലരീതിയിൽ ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.

  • പലരോഗങ്ങൾക്കും കീഴാർനെല്ലി ഔഷധമാണെങ്കിലും മഞ്ഞപ്പിത്തത്തിന്റെ മരുന്ന് എന്ന നിലയിലാണ് ഇത് ഏറ്റവുംകൂടുതലായി അറിയപ്പെടുന്നത്. മഞ്ഞപ്പിത്തത്തിന് ആയുർവേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാർ നെല്ലി. ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ. കീഴാർ നെല്ലി ഇടിച്ച് പിഴിഞ്ഞ നീര് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാലാണ് മഞ്ഞപ്പിത്തം മാറുക.
  • വൃക്കയിലെ കല്ലുകളെ അലിയിച്ചു കളയും.
  • പ്രമേഹത്തിനും നല്ലതാണ്.
  • വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നിവയ്ക്കും നല്ലതാണ്.
  • രക്തശ്രാവം തടയാനും രക്തം ശുദ്ധീകരിക്കാനുമുള്ള കഴിവുണ്ട്. ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കും.
  • ഇടവിട്ടുണ്ടാകുന്ന പനി, ചുമ, ശ്വാസതടസം എന്നിവയ്ക്കും നല്ലതാണ്.
  • വെള്ളപോക്ക്, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ്.
  • മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുടികൊഴിച്ചിൽ, അകാലനര എന്നിവ ഇല്ലാതാക്കി മുടി നല്ല കറുപ്പുനിറത്തിൽ കരുത്തോടെ വളരാൻ സഹായിക്കും.
  • ചർമ്മരോഗങ്ങൾ, മുറിവ്, വ്രണം, ഒടിവ്, ചതവ്, വീക്കം, സന്ധിവാതം എന്നിവയ്ക്കും നല്ലതാണ്.
  • ചെങ്കണ്ണ്, വായ്പ്പുണ്ണ്, കൃമിശല്യം എന്നിവയ്ക്കെല്ലാം കീഴാർനെല്ലി ഔഷധമാണ്.
  • കീഴാർനെല്ലി പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.