പ്രോപ്പർട്ടി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങൾക്കറിയാം ലോകത്തിലെ മികച്ച നിക്ഷേപമാണ് വസ്തു എന്ന് പറയുന്നത്. പക്ഷേ വസ്തു മികച്ച നിക്ഷേപം ആണെങ്കിലും അത് വാങ്ങുന്നതിന് മുൻപ് ഏതൊരു ബിസിനസ് ചെയ്യുന്നതിന് മുൻപായി ശ്രദ്ധിക്കുന്നത് പോലെ തന്നെ മികച്ച രീതിയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അങ്ങനെ ഒരു വസ്തു വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- നിങ്ങൾ വാങ്ങുന്ന വസ്തു ഉദ്ദേശിക്കുന്ന തരത്തിൽ ഉപകാരപ്രദമാണോ എന്ന് ഉറപ്പിക്കണം. ഉദാഹരണമായി മികച്ച വസ്തുവാണ് എന്ന് പറഞ്ഞ് പല ബ്രോക്കർമാരും സമീപിക്കുമെങ്കിലും അത് നിങ്ങൾക്ക് വളരെ പെട്ടെന്ന് പരിപാലിക്കാൻ പറ്റാത്ത ഒരു സ്ഥലത്താണെങ്കിൽ അത് വാങ്ങാൻ ശ്രമിക്കുന്നത് അത്ര നല്ലതല്ല. എത്ര നല്ല വസ്തുവായാലും നിങ്ങളുടെ പരിസരത്തുള്ള നിങ്ങൾക്ക് ബോധ്യപ്പെട്ട വസ്തു മാത്രമേ വാങ്ങാൻ പാടുള്ളൂ.
- നിങ്ങൾ വാങ്ങാൻ പോകുന്ന വസ്തു നേരിട്ട് പോയി പരിശോധിക്കുക. ബ്രോക്കർമാരോ മറ്റ് ഇടപാടുകാരോ പറഞ്ഞത് കേട്ട് അത് അനുസരിച്ച് ഒരു വസ്തു വാങ്ങാൻ തയ്യാറാകരുത്. വസ്തു നേരിട്ട് പോയി കാണാൻ വേണ്ടി ശ്രമിക്കുക.
- പകലുമാത്രം കണ്ടാൽ പോരാ രാത്രിയും ശ്രദ്ധിക്കണം. പകല് വളരെ ഭംഗിയായി തോന്നാം പക്ഷേ രാത്രികാലങ്ങളിൽ അത്ര നല്ലതാകണം എന്നില്ല. ഉദാഹരണമായി കായൽ തീരങ്ങളിൽ ഉള്ള വസ്തു രാത്രികാലങ്ങളിൽ വളരെ ഒറ്റപ്പെട്ട ഒന്നായിരിക്കാം പക്ഷേ അത് പകൽ സമയങ്ങളിൽ കാണുമ്പോൾ വളരെ മനോഹാരിതമായി തോന്നുന്നു. പക്ഷേ രാത്രിയിൽ പേടിപ്പെടുത്തുന്ന ഒരുഅന്തരീക്ഷം ആകും ഉണ്ടാവുക.അതുപോലെ തന്നെ ആ സ്ഥലം വെള്ളം കയറാൻ സാധ്യതയുണ്ടോ, മഴക്കാലത്ത്എങ്ങനെയായിരിക്കും വെള്ളം കെട്ടുന്ന സ്ഥലമാണോ ഇങ്ങനെയുള്ളവയെല്ലാം പരിശോധിക്കണം.
- വസ്തുവിന്റെ ഓണർ, ലീഗൽ വശങ്ങളും നോക്കുക എന്നതാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. ഇതിനുവേണ്ടി വസ്തുവിനെക്കുറിച്ച് അറിയാവുന്ന അഡ്വക്കേറ്റുമായി ബന്ധപ്പെടുക. അഡ്വക്കേറ്റ് ഒരുപാട് പേരുണ്ടെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റിനെയാണ് കാണേണ്ടത്. ലീഗൽ വശങ്ങൾ കറക്റ്റ് അല്ലെങ്കിൽ ഒരിക്കലും ആ വസ്തു വാങ്ങരുത്. വസ്തുവിന്റെ മുഴുവൻ കാര്യങ്ങളും പ്രമാണം, മുൻ പ്രമാണം, വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യക്തമായി നോക്കി മനസ്സിലാക്കിയതിനു ശേഷമാണ് വസ്തു വാങ്ങാൻ പാടുള്ളൂ. നിലവാരമുള്ള ഒരു അഡ്വക്കേറ്റിന്റെ സഹായം തേടാം.
- വസ്തുവിന്റെ മാർക്കറ്റ് വില അറിയാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. വസ്തുവില കറക്ടായിട്ട് അറിയുന്ന ഏജൻസികൾ ഉണ്ടാകും.അവരുമായി ബന്ധപ്പെട്ട അല്ലെങ്കിൽ നാട്ടുകാരുമായി സംസാരിച്ചു മാർക്കറ്റ് വില അറിയുന്നത് നല്ലതാണ്.
- നിങ്ങളെ വസ്തു റോഡ്സൈഡ് ആണോ ഗതാഗത മാർഗ്ഗം ഉള്ള വസ്തുവാണോ എന്നിവ ഒരു അത്യാവശ്യഘട്ടത്തിൽ പെട്ടെന്ന് വിറ്റു പോകുന്ന വസ്തുവാണോ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് വിറ്റുപോകുന്ന വസ്തുവാണ് എന്ന കാര്യത്തിൽ ഉറപ്പുവരുത്തണം. ഇത്രയും കാര്യങ്ങൾ ബോധ്യപ്പെട്ടതിനുശേഷം ആണ് നിങ്ങൾ വസ്തു വാങ്ങേണ്ടത് ഇതിന് നിങ്ങളെ സഹായിക്കേണ്ടത് ബ്രോക്കർ, മികച്ച വസ്തുവിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി അഡ്വക്കേറ്റിന്റെ സഹായം തേടാം, മൂന്നാമതായി വസ്തുവിന്റെ വില നിർണയിക്കുന്ന ആൾക്കാരുടെ സഹായം തേടാം. ഈ മൂന്ന് പേരുടെയും സഹായത്തോടെ വേണം നിങ്ങൾ വസ്തു വാങ്ങാൻ തയ്യാറാകേണ്ടത് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്തു വസ്തു വാങ്ങുന്നവരും ഉണ്ടാകാം. പക്ഷേ ഈ മൂന്ന് പേരുടെയും വിദഗ്ധൻ നിർദ്ദേശപ്രകാരം വസ്തു വാങ്ങുന്നതാണ് കൂടുതൽ ഉത്തമം.
റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച അറിവും സപ്പോർട്ടും ലഭ്യമാക്കുന്ന ലേ ഓഫ് ദ ലാന്റ് എന്ന ഈ പരമ്പര നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രത്യേകതകളും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.