- Trending Now:
നിനക്ക് പറഞ്ഞിട്ട് ഒന്നും മനസ്സിലാകുന്നില്ലേ എന്ന് രക്ഷകർത്താക്കളും അധ്യാപകരും തങ്ങളുടെ കുട്ടികളോട് പറയാറുണ്ട്. പറയുന്നത് മനസ്സിലാക്കാത്ത കുട്ടികൾ ധാരാളം ഉണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. സാധാരണ സ്കൂളിൽ അദ്ധ്യാപകർ പറയുന്ന ഒരു പരാതി കുട്ടികൾക്ക് പഠിപ്പിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല എന്നതാണ്. അതിന് കാരണം ഓരോ കുട്ടികളും വളരെ വ്യത്യസ്തരാണ്. ഒരുപോലെയല്ല കുട്ടികൾ മനസ്സിലാക്കുന്നതും പഠിക്കുന്നത്. ഓരോ കുട്ടികൾക്കും ചേരുന്ന രീതിയിലാണ് അവരെ പഠിപ്പിക്കേണ്ടത്. അതിന് പകരം വിപരീതമായ രീതിയിൽ പഠിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗം ഇനിയും മാറേണ്ടത് വളരെ അത്യാവശ്യമാണ്.
കുട്ടികൾ പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്ന് ആദ്യം നോക്കാം. കുട്ടികൾ മൂന്നു തരത്തിലാണ് കാര്യങ്ങൾ പഠിക്കുന്നത്.
കേട്ടു പഠിക്കുന്ന കുട്ടികളെ സ്കൂളിൽ ബാക്ക് ബെഞ്ചിൽ ഇരുത്തി കഴിഞ്ഞാൽ അവർ വളരെ ഉഴപ്പന്മാരാകാനാണ് സാധ്യത. പക്ഷേ അവരെ മുന്നിൽ കൊണ്ടുവരികയാണെങ്കിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കും. എഴുതി പഠിക്കുന്ന കുട്ടികളാണെങ്കിൽ അവരുടെ അടുത്ത് പോയി എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുത്തു പഠിപ്പിച്ചാൽ മാത്രമേ അവർക്ക് മനസ്സിലാവുകയുള്ളൂ. അവർക്ക് കേട്ടോ കണ്ടു പഠിക്കാനോ സാധിക്കില്ല. കണ്ട് പഠിക്കുന്ന കുട്ടികൾക്ക് പ്രസന്റേഷൻ രൂപത്തിൽപഠിപ്പിച്ചാൽ അവർക്ക് വളരെ പെട്ടെന്ന് മനസ്സിലാകും. ആ തരത്തിലുള്ള പാക്കേജ് കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി തയ്യാറാകണം. വിദേശ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ രീതിയിലാണ് പഠിപ്പിക്കാറുള്ളത്. എന്നാൽ നമ്മുടെ നാട്ടിൽ ഇതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നതാണ് ദുഃഖസത്യം. വിദഗ്ധർ പറയുന്നത് പഠിപ്പിക്കുന്ന ആളുകളിലും ഈ വിഷയം ഉണ്ട് എന്നതാണ്. കേട്ട് പഠിക്കുന്ന ആളുകൾ പഠിപ്പിക്കുന്നത് എപ്പോഴും പറഞ്ഞു പഠിപ്പിക്കൽ ആയിരിക്കും. ഡെമോൺസ്ട്രേഷൻ ക്ലാസുകൾ എടുക്കാൻ ആയിരിക്കും താല്പര്യപ്പെടുക. കേട്ടു പഠിക്കുന്ന കുട്ടികളെ മാത്രമേ പഠിപ്പിക്കുവാനുള്ള ടാലന്റ് മാത്രമെ അവർക്ക് ഉണ്ടാവുകയുള്ളൂ. ചില ആളുകൾക്ക് പ്രസന്റേഷൻ ക്ലാസ് എടുത്ത് പറയാനായിരിക്കും താല്പര്യം അവർ കണ്ടു പഠിച്ചിരുന്ന ആളുകളാണ്. ചിലർ സപ്പോർട്ടിംഗ് ആയി കൂടെ നിന്ന് കുട്ടികളുമായി ചേർന്ന് നിന്നുകൊണ്ട് ചെയ്ത് കാണിച്ചുകൊണ്ട് പഠിപ്പിക്കുന്ന ആളുകൾ ഉണ്ട് ഇത് ഇവർ കുട്ടിക്കാലത്ത് ആർജിച്ച അറിവിന്റെ ഫലമായി ഉണ്ടായ പ്രതിഫലനമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അധ്യാപകർക്കും ഇതിനനുസരിച്ച് മാറ്റങ്ങളും ട്രെയിനിങ്ങുകളും കൊടുത്തുകൊണ്ട്, ഈ മൂന്ന് വിഭാഗം കുട്ടികളെയും എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കിക്കൊണ്ടുവേണം ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.