Sections

ടാലന്റ് സ് കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് കെ.സി. മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റ്

Wednesday, Aug 14, 2024
Reported By Admin
K.C. Mahindra Education Trust Invites Applications For The Mahindra All India Talent Scholarships 20

കൊച്ചി: കെ.സി. മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റ് വാർഷിക മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ് കോളർഷിപ്പ് 2024ന് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത ഡിപ്ലോമ പഠിക്കാനഗ്രഹിക്കുന്ന താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

സർക്കാർ അംഗീകൃത പോളിടെക് നിക് ഇന്സ്റ്റിറ്റിയൂട്ടുകളിൽ നിന്നുള്ള കോഴ് സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപ നിരക്കിൽ 550 വിദ്യാർത്ഥികൾക്ക് മൂന്നു വർഷം സ് കോളർഷിപ്പ് നല്കും.എസ്എസ് സി/ എച്ച്എസ് സി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ വിജയിച്ചവരായിരിക്കണം.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖ തീയതിയും സ്ഥലവും മുൻകൂട്ടി അറിയിക്കും.മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ് കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനും www.kcmet.org. സന്ദർശിക്കുക. അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ ലിസ്റ്റും https://maitsscholarship.kcmet.org/ ഇതിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.