- Trending Now:
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (മൂന്നുമാസം ട്രെയിനിങ് . മൂന്നു മാസം അപ്രന്റിസ്ഷിപ്പ്) 01.04.2022 ല്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍ ബയോളജി ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു |വി.എച്ച് .എസ് .ഇ. പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവിലുള്ള സര്‍ക്കാര്‍ സംവരണ വ്യവസ്ഥകള്‍ ഈ കോഴ്‌സിനും ബാധകമാണ്.
ഈ കോഴ്‌സില്‍ തൊഴില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടിഷ്യൂകള്‍ച്ചര്‍, നഴ്‌സറി മാനേജ്‌മെന്റ് എന്നിവയുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള പ്രായോഗിക പരിശീലനം നല്‍കുന്നു.ഒരു ബാച്ചില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന കോഴ്‌സിന് (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) ആണ്. കോഴ്‌സ് 4500/ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 1500/- രൂപ സ്‌റ്റൈപ്പന്‍ഡോടു കൂടി മൂന്നുമാസത്തേക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും നല്‍കുന്നതാണ്.
അപേക്ഷ ഫോമും പ്രോസ്‌പെക്ടസും 20.09.2022 മുതല്‍ 01.10.2022 വരെ ഈ ഓഫീസില്‍ നിന്നും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4.30 മണി വരെ നേരിട്ട് ലഭിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 03.10.2012 വൈകിട്ട് 5.00 മണി. തെരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 07,10.2022,
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള വിലാസത്തില്‍ ബന്ധപ്പെടുത്തുക
അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍,
ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍
ഫ്‌ലോറി കള്‍ച്ചര്‍ സെന്റര്‍,
കഴക്കൂട്ടം, തിരുവനന്തപുരം - 695582
PH 0471-2413739.
Mob: 9383470293, 9383470294.
E-mail: bmfctvm@yahoo.co.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.