Sections

ചായ കുടിച്ചു കായൽ ഭംഗി ആസ്വദിക്കാൻ കാക്കാമൂലയിൽ പുതിയൊരിടം- 'കായലോരം വൈബ്‌സ് കഫേ'

Monday, Jul 25, 2022
Reported By Ambu Senan
kayaloram vibes cafe

ടൂറിസത്തിന്റെ വളർച്ചയ്ക്ക് പുതിയൊരു മുതൽക്കൂട്ടുമായി എത്തുകയാണ് 'കായലോരം വൈബ്‌സ് കഫേ'

 

തിരുവനന്തപുരം: വെള്ളായണി കായലിന്റെ ഭാഗമായ വിനോദ സഞ്ചാരികളുടെയും വഴിയാത്രികരുടെയും ഇഷ്ട സ്ഥലമാണ് കാക്കാമൂല ബണ്ട് റോഡ്. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും കായൽ ഭംഗി ആസ്വദിക്കാനും കുടുംബസമേതം ഇവിടെ എത്തുന്നവർ നിരവധിയാണ്. ഇവിടെ ടൂറിസത്തിന്റെ വളർച്ചയ്ക്ക് പുതിയൊരു മുതൽക്കൂട്ടുമായി എത്തുകയാണ് 'കായലോരം വൈബ്‌സ് കഫേ'. 

ചായ, ജ്യൂസ്, ഷേക്ക്,ഐസ് ക്രീം, നാടൻ പലഹാരങ്ങൾ, ബർഗർ, സാൻവിച്ച് എന്നിവ കഴിച്ചു കായൽ ഭംഗി ആസ്വദിക്കാൻ കഴിയുന്ന കിടിലൻ ആമ്പിയൻസാണ് കായലോരം വൈബ്‌സ് കഫേയിലുള്ളത്. കുട്ടികൾക്ക് കളിക്കുവാനായി ചെറിയൊരു പ്ലേ ഏരിയയും ഇവിടെയുണ്ട്. 

കായലോരം വൈബ്‌സ് ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം 4  മണിക്ക് കോവളം എംഎൽഎ എം.വിൻസെന്റ് ഉത്‌ഘാടനം ചെയ്തു. 

"ദിവസേന നിരവധിപ്പേരാണ് ഇവിടെ വന്നു പോകുന്നത്. എന്നാൽ കുടുംബസമേതം വരുന്നവർക്ക് ഭക്ഷണം കഴിക്കാൻ ഇവിടെ നല്ലൊരു റെസ്റ്റോറന്റ് അടുത്തില്ല. ഞാനും ഇതേ പ്രശ്നം നേരിട്ടിട്ടുണ്ട്. അങ്ങനയാണ് ഇവിടെയൊരു കഫേ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്'', കായലോരം വൈബ്‌സ് കഫേ ഉടമയും യുവ സംരംഭകനുമായ ആസിഫ് പറഞ്ഞു. 

ഉടൻ തന്നെ കഫെയിൽ മീൻ വിഭവങ്ങൾ, ഗ്രിൽ ഐറ്റംസ് ലഭ്യമാക്കുവാനും ആസിഫിന് പദ്ധതിയുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.