Sections

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും കർക്കിടക കഞ്ഞി

Thursday, Jul 18, 2024
Reported By Soumya
Karkidaka Kanji to boost immunity and maintain health

കർക്കിടകം അവസാനിക്കാത്ത പെരുമഴയ്ക്ക് മാത്രമല്ല ഫലപ്രദമായ ആയുർവേദ ചികിത്സകളുടെ മാസവും കൂടിയാണ്.ഏതു കാലത്തും കർക്കിടക കഞ്ഞി കുടിക്കാം. എന്നാൽ കർക്കിടകത്തിൽ 'മരുന്ന് കഞ്ഞി'ക്ക് ഗുണം വർദ്ധിക്കും.കർക്കടക മാസം കർക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കുന്നത് ശരീരിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നൽകുന്നു. കർക്കിടക മാസത്തിൽ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, ആരോഗ്യം നിലനിർത്തുക എന്നതാണ് പ്രധാന ഉദ്ദേശം.

ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം, തിരുതാളി, ഉഴിഞ്ഞി, ബല, അതിബല, ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ, കക്കൻ കായ എന്നിവ പാലിലോ തേങ്ങാ പാലിലോ തിളപ്പിച്ച്, ഉപ്പും, ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീൻ, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

തയ്യാറാക്കുന്ന വിധം

  • നവരയരി ആവശ്യത്തിനെടുത്ത് വെള്ളം ചേർത്ത് പൊടിമരുന്നുകൾ കിഴികെട്ടി അതിലിട്ട് തിളപ്പിക്കുക.
  • നല്ല പോലെ വെന്ത ശേഷം തേങ്ങാപ്പാൽ ചേർത്ത് ഉപയോഗിക്കാം.
  • രുചി കൂട്ടാനായി ശർക്കരയോ, ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യിൽ താളിച്ചോ ഉപയോഗിക്കാം.

ഗുണങ്ങൾ

  • രോഗപ്രതിരോധ ശേഷി കൂട്ടാൻ കർക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്.
  • ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി.
  • നവര അരിയാണ് കർക്കിടക കഞ്ഞിയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് നവര അരി. ആയുർവേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങൾക്കും കാരണമാകുന്നത്.നവര അരി ശരീരം ആൽക്കലൈനാക്കാൻ സഹായിക്കുന്ന ഒന്നാണ്.
  • ആൽക്കലൈൻ വസ്തുക്കൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കിടക കഞ്ഞി കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം ഇളകി പുറത്ത് പോകുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.