- Trending Now:
കരപ്പുറം വിഷൻ 2026 ന്റെ തുടർച്ചയായി ഈ വർഷം 2024 ഡിസംബർ 20 മുതൽ 29 വരെ 'കരപ്പുറം കാർഷിക കാഴ്ചകൾ - 2024' സെൻ്റ് മൈക്കിൾസ് കോളേജ്, ചേർത്തലയിൽ വച്ച് നടത്തപ്പെടുകയാണ്.
കാർഷിക പ്രദർശനം, കാർഷിക സെമിനാർ, വികസന സെമിനാറുകൾ, കാർഷിക സംരംഭങ്ങൾക്കും കർഷക ഗ്രൂപ്പുകൾക്കും ആശയങ്ങൾ വിപുലീകരിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും സഹായകമാകുന്ന ഡി.പി.ആർ. ക്ലിനിക്, കർഷകർക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട വിപണന സാധ്യതകൾ കണ്ടെത്തുവാൻ ഉതകുന്ന ബി ടു ബി മീറ്റ് തുടങ്ങിയവ കരപ്പുറം കാർഷിക കാഴ്ചകളുടെ പ്രത്യേകതകളാണ്.
2024 ഡിസംബർ 20 ന് വെള്ളിയാഴ്ച വർണ്ണാഭമായ കാർഷിക ഘോഷയാത്രയോടെ കരപ്പുറം കാർഷിക കാഴ്ചകൾക്ക് തുടക്കമാകുകയാണ്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കേരള സംസ്ഥാന സ്പീക്കർ എ.എൻ. ഷംസീർ കരപ്പുറം കാർഷിക കാഴ്ചകളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.