- Trending Now:
കൊച്ചി: പവർ ട്രാൻസ്മിഷൻ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക പേപ്പറുകൾ സമർപ്പിച്ചു.
1,350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരംതാര എഞ്ചിനീയറിംഗ് റിന്യൂവബിൾ ഉർജ്ജവും ട്രാൻസ്മിഷൻ ലൈൻ മേഖലകളിലെ ഉൽപ്പന്നങ്ങളുടെ ബാക്ക്വേഡ് ഇൻറഗ്രേറ്റഡ് നിർമ്മാതാവാണ്. ഫിക്സ്ഡ്-ടിൽറ്റ്, ട്രാക്കറുകൾ എന്നിവ ഉൾപ്പെടുന്ന സോളാർ സ്റ്റ്റക്ചറുകളുടെ എല്ലാ ആവശ്യങ്ങൾക്കും സേവനം നൽകാൻ കഴിയുന്ന വൈവിധ്യമാർന്ന ഉൽപ്പന്ന നിര കമ്പനി ലഭ്യമാക്കുന്നു.
കമ്പനി ട്രാൻസ്മിഷൻ ലൈനുകൾക്കുള്ള ലാറ്റിസ് ഘടനകൾ, സോളാറിനുള്ള ഫാസ്റ്റനറുകൾ, കാറ്റ്, ട്രാൻസ്മിഷൻ, വ്യാവസായിക മേഖലകൾക്കുള്ള ഫാസ്റ്റനറുകൾ, കൂടാതെ ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകൾക്കുള്ള ഹാർഡ്വെയർ ഫിറ്റിംഗുകളും ആക്സസറികളുമാണ് നൽകുന്നത്.
ജെഎം ഫിനാൻഷ്യൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ. മുമ്പ് ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന എംയുഎഫ്ജി ഇൻടൈം ഇന്ത്യയെ ഇഷ്യുവിൻറെ രജിസ്ട്രാറായി നിയമിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.