Sections

കാപ്കോസ് ഓഹരിമൂലധന സമാഹരണത്തിനു തുടക്കം

Monday, Jul 31, 2023
Reported By Admin
KAPCOS

കാപ്കോസ് റൈസ് മില്ല് സമീപഭാവിയിൽ യാഥാർഥ്യമാവും: മന്ത്രി വി.എൻ. വാസവൻ


കോട്ടയം: സഹകരണമേഖലയിലെ ആധുനിക റൈസ് മിൽ സമീപഭാവിയിൽ കോട്ടയത്ത് യാഥാർഥ്യമാവുമെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കാപ്കോസ്) ഓഹരിമൂലധന സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കാപ്കോസ് അതിന്റെ പ്രവർത്തനപഥത്തിൽ ഒരു ചുവടു കൂടി മുന്നോട്ടുവയ്ക്കുകയാണ്. സഹകരണ വകുപ്പിന്റെ പദ്ധതി നടപ്പാക്കുമ്പോൾ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്കരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് യാഥാർഥ്യമാവുകയെന്ന് മന്ത്രി പറഞ്ഞു.
കടുത്തുരുത്തി റീജണൽ സർവീസ് സഹകരണബാങ്കിന്റെ ഓഹരി ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണനിൽ നിന്ന് സ്വീകരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കാപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായി.

കിടങ്ങൂർ പഞ്ചായത്തിൽ കാപ്കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും മൂല്ല്യവർദ്ധിത ഉത്പന്നനിർമാണത്തിന് ആധുനികമില്ലും അനുബന്ധ ഉപകരങ്ങളും സ്ഥാപിക്കുക. ഇതു പൂർത്തിയാകുന്നതോടെ നെല്ലു സംസ്കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനമാണ്.

നെൽകർഷകരുടെ സംഭരണ-വിപണന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കാപ്കോസ് 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങൂരിൽ സാധ്യമാക്കുന്നത്. ഇതിൽ 30 കോടി രൂപ ഓഹരി മൂലധനത്തിലൂടെയും ബാങ്കി തുക സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തോടെയാണ് സമാഹരിക്കുക. ചടങ്ങിൽ കാപ്കോസ് സെക്രട്ടറി സെക്രട്ടറി കെ.ജെ. അനിൽകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എസ്. സാനു, ജോസഫ് ഫിലിപ്പ്, ടി.എം. രാജൻകുട്ടി, ധന്യാ സാബു, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, കെ.പി. ഉണ്ണികൃഷ്ണൻ നായർ, ടി. ബൾക്കീസ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.