- Trending Now:
റംസാൻ - വിഷു ആഘോഷങ്ങളോടനുബന്ധിച്ച് കേരള സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ കൈത്തറി പ്രദർശന വിപണ മേള ആരംഭിച്ചു.
മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി മേള ഉദ്ഘാടനം ചെയ്യും. മേള ഏപ്രിൽ 13 വരെ തുടരും.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ. രത്നകുമാരി, ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ എന്നിവർ മുഖ്യാതിഥികളാകും. വിവിധ ജില്ലകളിൽ നിന്നായി നാൽപതിലധികം കൈത്തറി ഉൽപാദക സഹകരണ സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയിൽ 20 ശതമാനം ഗവ റിബേറ്റിൽ ഉൽപന്നങ്ങൾ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.