Sections

എംഎഫ് സെൻട്രലിനായി കാംസും കെഫിൻടെകും സംയുക്ത സംരംഭം ആരംഭിച്ചു

Wednesday, Nov 13, 2024
Reported By Admin
KAMS KFinTech joint venture for MF Central mutual fund transactions

കൊച്ചി: വിവിധ മ്യൂചൽ ഫണ്ടുകളുടെ ഇടപാടുകൾ ഒരൊറ്റ സംവിധാനത്തിലൂടെ നടത്താൻ സൗകര്യമൊരുക്കുന്ന എംഎഫ് സെൻട്രലിനായി സംയുക്ത സംരംഭം ആരംഭിക്കുന്നതായി കാംസും കെഫിൻടെകും പ്രഖ്യാപിച്ചു. മ്യൂച്വൽ ഫണ്ടുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ രജിസ്ട്രാറും ട്രാൻസ്ഫർ ഏജൻറുമാണ് കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ് സർവീസസ് ലിമിറ്റഡ് (കാംസ്), ആഗോള നിക്ഷേപക, ഇഷ്യുവർ സൊല്യൂഷനുകളുടെ മുൻനിര ദാതാക്കളാണ് കെഫിൻ ടെക്നോളജീസ് ലിമിറ്റഡ് (കെഫിൻടെക്).

സെബിയുടെ നിർദേശമനുസരിച്ച് 2021-ലാണ് കാംസും കെഫിൻടെകും സഹകരിച്ച് എംഎഫ് സെൻട്രലിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പുതിയ സ്ഥാപനമായിരിക്കും എംഎഫ് സെൻട്രലിൻറെ സാങ്കേതകവിദ്യാ വികസനം, വിപണനം, വിൽപന തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുക. നിക്ഷേപക സേവനങ്ങളുടേയും നിക്ഷേപകർക്കായുള്ള സൗകര്യങ്ങളുടേയും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എംഎഫ് സെൻട്രൽ തുടരും.

ഇന്ത്യൻ മ്യൂചൽ ഫണ്ട് മേഖലയിലെ നിർണായക നാഴികക്കല്ലാണിതെന്ന് കാംസ് മാനേജിങ് ഡയറക്ടർ അനൂജ് കുമാർ പറഞ്ഞു. എംഎഫ് സെൻട്രലിനായി പ്രത്യേകമായ സ്ഥാപനം ആരംഭിക്കുന്നത് പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും നിക്ഷേപകർക്ക് കൂടുതൽ സൗകര്യമെന്ന ലക്ഷ്യം കൈവരിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട എല്ലാവർക്കും സൗകര്യപരമായി മുന്നോട്ടു പോകാൻ സഹായിക്കുന്ന വിധത്തിൽ ആഗോള തലത്തിൽ തന്നെ ആദ്യമായണ് ഇത്തരം ഡിജിറ്റൽ നീക്കമെന്ന് കെഫിൻടെക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.