- Trending Now:
കോഴിക്കോട്: ഐസ്ക്രീം വിപണിയിൽ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് വെസ്റ്റ ഐസ്ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സിനിമ താരവും വെസ്റ്റ ഐസ്ക്രീം ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രീയദർശൻ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ് ഐസ്ക്രീം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തിൽ പാലുൽപ്പന്നങ്ങളും കാലിത്തീറ്റയും നിർമ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഉത്പന്നമാണ് വെസ്റ്റ.
മറ്റെല്ലാ ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമായി ശുദ്ധമായ പാലിൽ നിന്നാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്ക്രീം മാനേജിങ് ഡയറക്ടർ എം പി ജാക്സൺ പറഞ്ഞു. 15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്. കൂടാതെ സ്റ്റിക്കുകൾ, കോൺ, സൺഡേ, ഫണ്ട, ബൾക്ക് പായ്ക്കറ്റ്, കസാറ്റ, സിപ്പ്-അപ്പുകൾ തുടങ്ങിയ വൈവിധ്യമായ ഐസ്ക്രീം രുചികളിലും വെസ്റ്റ ഇപ്പോൾ വിപണികളിൽ ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തളിയത്ത്, തൃശ്ശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളിൽ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. വർദ്ധിച്ചു വരുന്ന ഉപഭോക്താക്കളുടെ ആവശ്യപ്രകാരം യൂണിറ്റുകൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് വെസ്റ്റ ഐസ്ക്രീം എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു. പുതുമയും ഗുണനിലവാരവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെസ്റ്റ ഐസ്ക്രീമിന്റെ പുതിയ ഉത്പന്നമായ വൈറ്റ് ചോക്ലേറ്റ് കോഴിക്കോട് നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശൻ, മാനേജിങ് ഡയറക്ടർ എം.പി ജാക്സൺ, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് എന്നിവർ ചേർന്ന് പുറത്തിറക്കുന്നു.
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിർമ്മാതാക്കളിൽ ഒന്നാണ് കെ.എസ്.ഇ. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പാലുൽപ്പന്നങ്ങൾ ആണ് കെ.എസ്.ഇ തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തീറ്റകൾ കർഷകർക്ക് ലഭ്യമാക്കുന്നതിലൂടെ കന്നുകാലികളിൽ നിന്നും ഗുണമേന്മയുള്ളതും രുചികരവുമായ പാൽ ലഭ്യമാകുന്നു. ഈ പാൽ കമ്പനി തന്നെ കർഷകരിൽ നിന്ന് സംഭരിക്കുകയും വെസ്റ്റ ഉൾപ്പെടെയുള്ള കേരളത്തിലെ മികച്ച പാലുൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. വെസ്റ്റ ബ്രാൻഡുകളുടെതായി ഉപഭോകതാക്കൾക്ക് ലഭിക്കുന്ന ഐസ്ക്രീം ഉൾപ്പെടെയുള്ള എല്ലാ പാലുൽപ്പന്നങ്ങളും കർഷകരിൽ നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പാലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലും വ്യാപിച്ചു കിടക്കുന്ന കെ എസ് ഇ കാലിത്തീറ്റ കർണാടകയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
മഹീന്ദ്ര ബൊലേറോ നിയോ+ അവതരിപ്പിച്ചു, പ്രാരംഭ വില 11.39 ലക്ഷം രൂപ... Read More
വെസ്റ്റ ഐസ്ക്രീം ഡയറക്ടർ ഡോണി അക്കരക്കാരൻ ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫിസർ എൻ സെന്തിൽ കുമാർ, ജനറൽ മാനേജർ അനിൽ എം, സെയിൽസ് ഹെഡ് രതീഷ് ചന്ദ്രൻ എസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.