- Trending Now:
കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ജനപ്രിയ സിനിമയായ പുഷ്പയിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ ആഭരണനിരയായ 'പുഷ്പ കളക്ഷൻ' വിപണിയിലിറക്കി. പുഷ്പ 2 റിലീസിനോടനുബന്ധിച്ചാണ് ആകർഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം.
സ്വർണത്തിൽ തീർത്ത് അൺകട്ട് ഡയമണ്ടുകളും മദർ ഓഫ് പേളും സെമി-പ്രഷ്യസ് കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചവയാണ് പുഷ്പ ശേഖരത്തിലെ ആഭരണങ്ങൾ. പ്രകൃതിയുടെ വന്യ സൗന്ദര്യത്തിനുള്ള ആദരവെന്നോണമാണ് ഈ ആഭരണങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളെയും കഥകൾ പറയാൻ കഴിയുന്ന കലാസൃഷ്ടികളായാണ് കല്യാൺ ജൂവലേഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.
ചലച്ചിത്രതാരം രശ്മിക മന്ദാനയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുഷ്പ ആഭരണ ശേഖരം വിപണിയിലിറക്കിയത്. പുഷ്പ സിനിമയിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ആഭരണശേഖരത്തെക്കുറിച്ചുള്ള സന്തോഷം അവർ പങ്കുവച്ചു.
തെരഞ്ഞെടുത്ത കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലാണ് പുഷ്പ കളക്ഷൻ ലഭ്യമാകുന്നത്. പുഷ്പ സിനിമയെക്കുറിച്ചുള്ള ഉത്സാഹം പ്രതിഫലിപ്പിക്കുന്ന ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളും പ്രത്യേകാവസരങ്ങൾക്കായും നിത്യവും അണിയുന്നതിനും അനുയോജ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.