Sections

കല്യാൺ ജൂവലേഴ്സ് സെൻഹർ ആഭരണശേഖരം അവതരിപ്പിച്ചു

Tuesday, Nov 21, 2023
Reported By Admin
Kalyan Jewellers

കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് പുരുഷന്മാർക്കുള്ള ആഭരണശേഖരമായ സെൻഹർ പുറത്തിറക്കി. കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചൻ പുതിയ ആഭരണനിരയിലെ വൈശിഷ്ട്യമാർന്ന ആഭരണങ്ങൾ അണിഞ്ഞ് പ്രത്യേകമായ അവതാറിലൂടെ സെൻഹർ ആഭരണശേഖരത്തിൻറെ പ്രചാരണത്തിന് തുടക്കം കുറിച്ചു.

കുലീനൻ എന്നർത്ഥം വരുന്ന പോർട്ടുഗീസ് പേരായ സെൻഹറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുരുഷന്മാർക്കായുള്ള പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. ആധുനിക പുരുഷന്മാർക്ക് ചേരുന്ന രീതിയിൽ നവീനമായ ശൈലിയും പൗരാണിക രൂപകൽപ്പനയും ഇണക്കിച്ചേർത്താണ് സവിശേഷമായതും അർത്ഥവത്തായതുമായ ഈ ആഭരണശേഖരമൊരുക്കിയിരിക്കുന്നത്.

പുതിയ സെൻഹർ ശേഖരത്തിലൂടെ കല്യാൺ ജൂവലേഴ്സ് ആധുനിക ജീവിതശൈലിക്ക് ചേരുന്ന രീതിയിൽ താങ്ങാനാവുന്ന വിലയിൽ നിത്യവും അണിയാനുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാർക്കായുള്ള ആഭരണങ്ങളുടെ കാര്യത്തിൽ വളർന്നുവരുന്ന താത്പര്യങ്ങൾക്ക് അനുസരിച്ച് ഈ വിവാഹ സീസണിൽ വരന്മാർക്ക് സമ്മാനമായി നല്കുന്നതിനുള്ള ആഭരണങ്ങൾ ഒരുക്കുന്നതിനാണ് കല്യാൺ ജൂവലേഴ്സ് പ്രാധാന്യം നല്കുന്നത്. പുരുഷന്മാർക്കുള്ള ആഭരണനിരയിൽ മികച്ച വളർച്ച നേടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുരുഷന്മാർക്കായുള്ള പുതിയ എക്സ്ക്ലൂസീവ് ആഭരണശേഖരം ആധുനിക പുരുഷൻറെ വൈശിഷ്ട്യത്തിനും ശക്തിക്കും മാറ്റുകൂട്ടുന്നതാണെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സെൻഹർ ശേഖരത്തിലെ ഓരോ രൂപകൽപ്പനയും വീര്യംനിറഞ്ഞ ആധുനിക പുരുഷൻറെ സവിശേഷമായ ശൈലിക്കും ചൈതന്യത്തിനും അനുയോജ്യമായവയാണ്. രൂപകൽപ്പനയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലൂടെ എന്നെന്നും നിലനിൽക്കുന്ന ആഭരണങ്ങളാണ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. മികവിൻറെയും പൗരുഷത്തിൻറെയും കഥകളാണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിനും പറയാനുള്ളതെന്ന് ടി.എസ്. കല്യാണരാമൻ ചൂണ്ടിക്കാട്ടി.

Kalyan Jewellers New Senhor Collection for Men

ഓരോ പുരുഷൻറെയും വ്യക്തിത്വം വെളിവാക്കുന്നതാണ് എന്നെന്നും നിലനിൽക്കുന്ന സെൻഹർ ആഭരണശേഖരം. പുതിയ തലമുറയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വൈവിധ്യമാർന്ന രൂപസവിശേഷതയോടെ ഒന്നിലധികം നിറങ്ങളുടെ വൈവിധ്യത്തോടെ, അതേസമയം മിതമായ അലങ്കാരങ്ങളോടെയാണ് പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. സ്വർണത്തിലും പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും വൈറ്റ് ഗോൾഡിലും തീർത്ത ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് നെക്ക്പീസുകളായും മാലകളായും മോതിരങ്ങളായും ബ്രേയ്സ്ലെറ്റുകളായും ഈ ശേഖരത്തിലുള്ളത്. കരുത്തും ഭംഗിയും തുലനം ചെയ്യുന്ന രീതിയിൽ ഏറെ ശ്രദ്ധയോടെയാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ കല്യാൺ ജൂവലേഴ്സിൻറെ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിൻറെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങളുടെ നിരയായ മുദ്ര, ടെംപിൾ ജൂവലറികൾ ഉൾക്കൊള്ളുന്ന നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളുമുള്ള ആഭരണങ്ങളായ ലൈല എന്നിവയെല്ലാം കല്യാണിൻറെ ഷോറൂമുകളിൽ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻ www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.