- Trending Now:
കൊച്ചി: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽ, അപ്രതീക്ഷിതമായുണ്ടായ ഈ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങൾ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വയനാട്ടിൽ നാശം വിതയ്ക്കുകയും നിരവധി ജീവനുകൾ അപഹരിക്കുകയും കുടുംബങ്ങളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാർത്ഥനകളും ദുരിതബാധിതർക്കൊപ്പമാണെന്നും തുടർന്നും അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രകൃതിദുരന്തത്തിൽ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. 180 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കാണാതാവുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്. ആവശ്യമുള്ളവരെ സഹായിക്കാൻ ഒന്നിലധികം ഏജൻസികൾ അക്ഷീണം പ്രവർത്തിക്കുന്നു. സമൂഹത്തിന് തിരികെ നൽകുന്ന ദീർഘകാല പാരമ്പര്യമുള്ള കല്യാൺ ജൂവലേഴ്സിൻറെ ഈ സംഭാവന സംസ്ഥാനത്തെ ദുരന്ത നിവാരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എളിയ ശ്രമമാണ്.
ഓണക്കാലത്ത് 50 ശതമാനം വളർച്ച പ്രതീക്ഷിച്ച് സോണി... Read More
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് കല്യാൺ ജൂവലേഴ്സ് ടീം അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിൻറെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനുമായി അക്ഷീണം പ്രയത്നിക്കുന്ന സർക്കാർ സംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരോടും നന്ദി അറിയിക്കുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഈ പ്രയാസകരമായ കാലയളവിൽ വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.