- Trending Now:
തൃശൂർ: കല്യാൺ ജൂവലേഴ്സിൻറെ പ്രൊമോട്ടർമാരായ കല്യാണരാമൻ കുടുംബത്തിൻറെ നവരാത്രി ഉത്സവാഘോഷങ്ങളിൽ ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.
ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ പരിശുദ്ധമായ ജോതിർലിംഗങ്ങളും ശിവഭഗവാൻറെ ദിവ്യമായ സാരാംശത്തെയും അടിസ്ഥാനമാക്കിയായിരുന്നു. കല്യാണരാമൻ കുടുംബം പാവകളും ചെറുപ്രതിമകളും അണിനിരത്തി പരമ്പരാഗതമായ രീതിയിൽ ബൊമ്മൈകൊലു ഒരുക്കിയിയിരുന്നു. ബൊമ്മൈ അല്ലെങ്കിൽ പാവകളെ സജ്ജീകരിച്ചിരിക്കുന്ന ക്രമം, ദൈനംദിന ദൃശ്യങ്ങളുടെയും ദേവതകളായ സരസ്വതി, പാർവതി, ലക്ഷ്മി എന്നിവരുടെ ദിവ്യരൂപങ്ങളുടെയും ചിത്രീകരണത്തിലൂടെ ഭൗതിക തലത്തിൽ നിന്ന് ഉയർന്ന ആത്മീയ തലത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന വിധത്തിലാണ്. അതിഥികളെ ഓരോരുത്തരേയും ഹാർദ്ദമായി സ്വാഗതം ചെയ്ത് കൊലു അവതരണത്തിൻറെ ചിന്തകളും കഥകളും വിശദീകരിച്ചു.
പ്രത്യേക പൂജയിൽ കല്യാൺ ജൂവലേഴ്സിൻറെ ആഗോള അംബാസഡർ കത്രീന കൈഫ് സന്നിഹിതയായിരുന്നു. ഇതിനു പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹ, ശിൽപ്പ ഷെട്ടി, ജാൻവി കപൂർ, ദേശീയ അവാർഡ് ജേതാവ് കൃതി സനൻ, കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർ രശ്മിക മന്ദാന തുടങ്ങിയവരും പങ്കെടുത്തു. ബോളിവുഡ് താരം അജയ് ദേവ്ഗൺ ഉത്സവാഘോഷങ്ങളിൽ പങ്കെടുത്തു മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും അഭിനേതാക്കളും ആഘോഷങ്ങളിൽ സന്നിഹിതരായി.
സ്വകാര്യ ആഘോഷത്തിൽ താരങ്ങളായ ടൊവീനോ തോമസ്, വരലക്ഷ്മി, സാനിയ അയ്യപ്പൻ, വിക്രം പ്രഭു, നാഗ ചൈതന്യ, രജീന കസാൻഡ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രൻ, കല്യാണി പ്രിയദർശൻ, സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, മേനക, സുരേഷ്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർമാരായ പ്രഭു ഗണേശൻ (തമിഴ്നാട്), അക്കിനേനി നാഗാർജുന (ആന്ധ്രാപ്രദേശ്, തെലങ്കാന), കിഞ്ചാൽ രാജ്പ്രിയ (ഗുജറാത്ത്), വാമിക ഗാബി (പഞ്ചാബ്) എന്നിവരും ചടങ്ങിന് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.