- Trending Now:
കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 3473 കോടി
മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 20% വളര്‍ച്ചഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 3473 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 20% വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പലിശ, നികുതി, ഡിപ്രീസിയേഷന്‍, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 266 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 228 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 17 % വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54% വളര്‍ച്ചയോടെ ആകമാന ലാഭം 106 കോടിയായപ്പോള്‍ മുന്‍ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം 69 കോടി രൂപ ആയിരുന്നു.
ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കമ്പനിയുടെ ആകമാന വിറ്റുവരവ് 6806 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 4525 കോടി രൂപ ആയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ ആകെ വിറ്റുവരവില്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 50% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യപകുതിയുടെ ഇബിഐടിഡിഎ (EBITDA) 530 കോടി രൂപ ആയപ്പോള്‍ കഴിഞ്ഞ വര്‍ഷം അതു 297 കോടി രൂപ ആയിരുന്നു; 79% വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യപകുതിയുടെ (H1FY23) ലാഭം 214 കോടി രൂപ ആയപ്പോള്‍, കഴിഞ്ഞ വര്‍ഷം അതു 17 കോടി രൂപ ആയിരുന്നു.രണ്ടാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 2841 കോടി ആയപ്പോള്‍ മുന്‍ വര്‍ഷം അത് 2503 കോടി ആയിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ (EBITDA) 222 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇബിഐടിഡിഎ 201 കോടിയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ 68 കോടിയില്‍ നിന്ന് 95 കോടി രൂപയായി ഉയര്‍ന്നു.
ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ ഈ വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവ് 37 കോടി രൂപ ആയി ഉയര്‍ന്നു; കഴിഞ്ഞ വര്‍ഷം അത് 32 കോടി രൂപ ആയിരുന്നു. ഈ വര്‍ഷം കാന്‍ഡിയര്‍ 3 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 54 ലക്ഷം ലാഭത്തില്‍ ആയിരുന്നു.ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 601 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 360 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ആകമാന വിറ്റുവരവിന്റെ 17% വും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇബിഐടിഡിഎ (EBITDA) 47 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 26 കോടി ആയിരുന്നു. ഇ വര്‍ഷം രണ്ടാംപാദത്തില്‍ ഗള്‍ഫ് മേഖലയില്‍ 14 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷം അത് 35 ലക്ഷം രൂപ ആയിരുന്നു.
വളര്‍ച്ചയുടെ പാതയിലുള്ള കമ്പനി ഈ കഴിഞ്ഞ രണ്ടാം പാദത്തില്‍ അഞ്ചു പുതിയ ഷോറുമുകള്‍ കൂടി തുറന്നു. എല്ലാ ഷോറൂമുകളും ഉത്തരേന്ത്യയില്‍ ആണ് തുറന്നത്. ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ ആദ്യ റീറ്റെയ്ല്‍ ഷോറൂം കൂടി ഇതില്‍ ഉള്‍പെടുന്നു. 2022 സെപ്തംബര്‍ 30 ന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി കമ്പനിക്കു 163 ഷോറൂമുകള്‍ ഉണ്ട്.ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ദീപാവലിയോട് അടുത്തുള്ള 31 ദിവസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വിറ്റുവരവ് 25% വളര്‍ച്ച രേഖപ്പെടുത്തിയെന്നും വളരെ നല്ല ഒരു മൂന്നാം പാദം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.