Sections

കല്യാൺ ജൂവലേഴ്സിന് 2024 -25 സാമ്പത്തികവർഷത്തിൻറെ ആദ്യ പകുതിയിൽ  308 കോടി രൂപ ലാഭം 

Thursday, Nov 14, 2024
Reported By Admin
Kalyan Jewellers FY 2024-25 H1 revenue growth report

തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ കല്യാൺ ജൂവലേഴ്സിൻറെ ആകെ വിറ്റുവരവ് 11,601 കോടി രുപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള ലാഭം 285 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തിൽ അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 5227 കോടി രൂപയാണ്. ലാഭം 120 കോടിയും .

2025 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 1611 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 1329 കോടി ആയിരുന്നു. 21 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 33 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 29 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 800 കോടി രൂപയാണ്. ലാഭം 14 കോടിയും

കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ അത് 66 കോടി രൂപയായിരുന്നു. ആദ്യ പകുതിയിൽ കമ്പനി 6 കോടി രൂപ നഷ്ടം രേഖപ്പടുത്തി. കഴിഞ്ഞ വർഷത്തെ നഷ്ടം 4.8 കോടി ആയിരുന്നു. കാൻഡിയറിൻറെ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ വിറ്റുവരവ് 41 കോടി രൂപയാണ്. നഷ്ടം 3.8 കോടിരൂപയും.

ഈ കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.