Sections

ശ്രീനന്ദയ്ക്ക് സ്വാന്തനവുമായി കല്യാണ്‍ ജൂവലേഴ്‌സ്

Wednesday, Nov 02, 2022
Reported By MANU KILIMANOOR

1993-ല്‍ ഒരു ഷോറൂമുമായി തൃശൂരില്‍ തുടക്കമിട്ട കല്ല്യാണിന് ഇന്ന് ലോകമെമ്പാടുമായി 168 ഷോറൂമുകളുണ്ട്

ടൈപ്പ് വണ്‍ പ്രമേഹം മൂലം ജീവിതം പ്രതിസന്ധിയിലായ പാലക്കാട് മോയന്‍സ് സ്‌കൂളിലെ നാലാം ക്ലാസുകാരി ശ്രീനന്ദയ്ക്ക് സഹായഹസ്തവുമായി കല്യാണ്‍ ജൂവലേഴ്‌സ്. നാലു വയസ് മുതല്‍ ടൈപ്പ് വണ്‍ പ്രമേഹരോഗിയായ ശ്രീനന്ദയ്ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കുന്നതിനായി 6 ലക്ഷം രൂപയും അനുബന്ധ പരിചരണത്തിനായി 2 വര്‍ഷത്തേക്ക് പ്രതിമാസം ഇരുപതിനായിരം രൂപ വച്ച് 4,80,000 രൂപയും കല്യാണ്‍ ജൂവലേഴ്‌സ് നല്‍കും.കല്പാത്തി സ്വദേശി സുരേഷ്‌കുമാറിന്റെയും പ്രമീളയുടെയും മകളാണ് ശ്രീനന്ദ ദിവസവും 8 നേരം പ്രമേഹത്തിന്റെ അളവ് നോക്കി 4 നേരം ഇന്‍സുലിന്‍ എടുത്താണ് ശ്രീനന്ദ സ്‌കൂളില്‍ പോയിരുന്നത്. ഇന്‍സുലിന്‍ നില ക്രമാതീതമായി താഴുകയും ഉയരുകയും ചെയ്യുന്ന അവസ്ഥയാണ്. പ്രശ്‌നപരിഹാരത്തിനായി ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കുകയാണ് മാര്‍ഗമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു.

മാധ്യമങ്ങള്‍ ശ്രീനന്ദയുടെ അവസ്ഥ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് സഹായഹസ്തവുമായെത്തുകയായിരുന്നു. ശ്രീനന്ദ എന്ന മിടുക്കിക്കുട്ടിയുടെ മുഖത്തെ പുഞ്ചിരി നിലനിര്‍ത്തുന്നതിന് തുണയാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു.മൂന്ന് ദശാബ്ദത്തോളമായി ഇന്ത്യയിലെ പ്രമുഖ ജൂവലറി ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്‌സ്. 1993-ല്‍ ഒരു ഷോറൂമുമായി തൃശൂരില്‍ തുടക്കമിട്ട കല്ല്യാണിന് ഇന്ന് ഇന്ത്യയിലെമ്പാടും ജിസിസി രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 168 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലും കല്യാണിന് സ്വന്തമായുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.