Sections

കല്യാൺ ജൂവലേഴ്‌സിൻറെ പുതിയ ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാന

Thursday, Mar 23, 2023
Reported By Admin
Rashmika Mandanna

കല്യാൺ ജൂവലേഴ്സിൻറെ ദക്ഷിണേന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ ദക്ഷിണേന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാൺ ജൂവലേഴ്സിൻറെ ലൈഫ്സ്റ്റൈൽ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ രശ്മിക, ഈയിടെ പുതിയ സിനിമാ റിലീസുകളിലൂടെ ഹിന്ദി സിനിമാവ്യവസായരംഗത്തേയ്ക്കും കടന്നിരുന്നു. കല്യാണിൻറെ ആഗോള ബ്രാൻഡ് അംബാസിഡറായ അമിതാഭ് ബച്ചൻ, ദേശീയ ബ്രാൻഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാർജുന, തമിഴ്നാട് ബ്രാൻഡ് അംബാസിഡറായ പ്രഭു, കർണാടകയിലെ ശിവരാജ് കുമാർ, കേരള ബ്രാൻഡ് അംബാസിഡറായ കല്യാണി പ്രിയദർശൻ എന്നീ പ്രശസ്ത താരങ്ങൾക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും.

ദക്ഷിണേന്ത്യൻ വിപണികളിലേയ്ക്ക് ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉൾപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാണി പ്രിയദർശനൊപ്പം ലൈഫ്സ്റ്റൈൽ ആഭരണനിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകർഷണീയതയും വിവിധ ജനസമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ബ്രാൻഡിൻറെ ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രശ്മിക മന്ദാന സംസാരിച്ചത്. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്നതും പ്രമുഖവുമായ ആഭരണ ബ്രാൻഡായ കല്യാൺ ജൂവലേഴ്സിൻറെ ഭാഗമാകുന്നതിലും ബച്ചൻ സാർ, നാഗാർജുന സാർ, പ്രഭു സാർ തുടങ്ങിയവർക്കൊപ്പം അണിചേരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. വിശ്വാസത്തിൻറെയും സുതാര്യതയുടെയും പ്രതീകമായ കല്യാൺ ബ്രാൻഡിനെ പ്രതിനിധീകരിക്കുക എന്നത് ബഹുമതിയായി കണക്കാക്കുന്നു. കല്യാൺ ജൂവലേഴ്സിലെ ആഭരണങ്ങളുടെ വൈശിഷ്ട്യമാർന്ന രൂപകൽപ്പനകളും കരവിരുതും എല്ലായ്പ്പോഴും മോഹിപ്പിക്കുന്നതായിരുന്നുവെന്നും കല്യാൺ ജൂവലേഴ്സുമൊത്തുള്ള മികവിലേയ്ക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്നും രശ്മിക പറഞ്ഞു.

രാജ്യമെങ്ങും സാന്നിദ്ധ്യം വിപുലമാക്കുന്ന കല്യാൺ ജൂവലേഴ്സ് ഈയടുത്ത കാലത്ത് വിവിധ നഗരങ്ങളിലായി ഒട്ടേറെ പുതിയ ഷോറൂമുകൾ തുറന്നിരുന്നു. ഓരോ ഷോറൂമിലും വൈവിധ്യമാർന്ന രൂപകൽപ്പനകളും ഇൻഹൗസ് ലൈഫ്സ്റ്റൈൽ ബ്രാൻഡുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട്, സെമി പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ ലൈല, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. രശ്മിക മന്ദാനയുടെ നിയമനത്തോടെ ബ്രാൻഡ് പുതിയ ഉയരത്തിലും വിപുലമായ ജനസമൂഹങ്ങളിലേയ്ക്കും എത്തുന്നതിനും വിശ്വാസ്യതയാർന്ന ഇന്ത്യയിലെ ആഭരണബ്രാൻഡ് എന്ന നിലയിൽ ശക്തമായ സാന്നിദ്ധ്യമാകുന്നതിനുമാണ് പരിശ്രമിക്കുന്നത്.

ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.