Sections

42 കോടി രൂപയ്ക്ക് കാൻഡിയറിൻറെ 15 ശതമാനം ഓഹരികൾ കൂടി കല്യാൺ ജൂവലേഴ്സ് സ്വന്തമാക്കി

Friday, Jun 07, 2024
Reported By Admin
Kalyan Jewellers announces purchase of remaining stake in Candere

കൊച്ചി: കല്യാൺ ജൂവലേഴ്സിൻറെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിൻറെ 15 ശതമാനം ഓഹരികൾ കൂടി കല്യാൺ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിൻറെ സ്ഥാപകൻ രൂപേഷ് ജെയിനിൻറെ പക്കൽ അവശേഷിച്ച ഓഹരികളാണ് നാൽപ്പത്തി രണ്ട് കോടി രൂപയ്ക്ക് കല്യാൺ ജൂവലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാൺ ജൂവലേഴ്സിൻറെ പൂർണ സബ്സിഡിയറിയായി കാൻഡിയർ മാറും.

2017-ലാണ് കല്യാൺ ജൂവലേഴ്സ് കാൻഡിയറിൻറെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓൺലൈൻ ആഭരണവിൽപ്പനയുമായി 2013-ൽ തുടക്കമിട്ട കാൻഡിയറിനെ കല്യാൺ ജൂവലേഴ്സ് സ്വന്തമാക്കിയതോടെ മികച്ച വളർച്ചയാണ് സ്ഥാപനത്തിനുണ്ടായത്. 2023-24 സാമ്പത്തികപർഷത്തിൽ കാൻഡിയറിൻറെ വാർഷിക വരുമാനം 130.3 കോടി രൂപയായിരുന്നു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൈപ്പർ-ലോക്കൽ ഉപയോക്തൃ ബ്രാൻഡായി വളരാൻ സാധിക്കുമെന്ന് കല്യാൺ ജൂവലേഴ്സ് തെളിയിച്ചു കഴിഞ്ഞെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കാൻഡിയറിലൂടെ ആഭരണവ്യവസായ രംഗത്ത് ലൈറ്റ് വെയ്റ്റ്, ഫാഷൻ ഫോർവേഡ്, ആഗോളതലത്തിൽ താത്പര്യമുള്ള രൂപകൽപ്പനകൾ എന്നീ രംഗങ്ങളിലേക്ക് കടന്നുചെല്ലാനാണ് ലക്ഷ്യമിടുന്നത്. കാൻഡിയറിനെ സവിശേഷമായ രീതിയിൽ വളർത്തിയെടുത്ത രൂപേഷ് ജെയിന് നന്ദി. ശ്രദ്ധേയമായ റീട്ടെയ്ൽ സാന്നിദ്ധ്യവുമായി അടുത്ത ഘട്ട വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.