Sections

കല്യാൺ ജൂവലേഴ്സിൻറെ അടൂരിലെ പുതിയ ഷോറൂം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് ഉദ്ഘാടനം ചെയ്തു

Sunday, Mar 23, 2025
Reported By Admin
Mamta Mohandas Inaugurates New Kalyan Jewellers Showroom in Adoor

  • ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം അടൂരിൽ

അടൂർ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ അടൂരിലെ പുതിയതായി രൂപകൽപ്പന ചെയ്ത ഷോറൂമിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവ്വഹിച്ചു. പുനലൂർ റോഡിൽ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമിൽ വൈവിധ്യമാർന്ന രൂപകൽപ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രിയ താരത്തെ കാണുന്നതിനായി ആരാധകരും ഉപഭോക്താക്കളും ഒരുപോലെ തടിച്ചുകൂടിയതോടെ ആവേശഭരിതരായ വലിയ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്.

അടൂരിലെ പുതിയ കല്യാൺ ജൂവലേഴ്സ് ഷോറൂമിൻറെ ഉദ്ഘാടനത്തിനായി ഇവിടെ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും വിശ്വാസം, സുതാര്യത, ഉപഭോക്തൃ ശ്രദ്ധ എന്നീ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ബ്രാൻഡായ കല്യാൺ ജൂവലേഴ്സിനെ പ്രതിനിധീകരിക്കാൻ കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മംമ്ത മോഹൻദാസ് പറഞ്ഞു. കല്യാൺ ജൂവലേഴ്സിൻറെ മികച്ച സേവനവും വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങളെയും അടൂരിലെ ഉപഭോക്താക്കൾ ഊഷ്മളമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള ആഭരണ ഷോപ്പിംഗ് അനുഭവങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂമെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിച്ച ഈ പുതിയ ഷോറൂം, വിശ്വാസം, ഗുണനിലവാരം, മികച്ച സേവനം എന്നിവയിലധിഷ്ടിതമായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. അടൂരിലും പരിസരപ്രദേശത്തുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അതിമനോഹരവും സവിശേഷവുമായ ആഭരണ ഡിസൈനുകളുടെ വിപുലമായ ശേഖരം ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമിൻറെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളുടെ നിരയാണ് കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫർ വഴി ആഭരണങ്ങൾ നേരത്തെ ബുക്ക് ചെയ്ത് സ്വർണ വില വർദ്ധനവിൽ നിന്ന് സംരക്ഷിതരാകാനും സാധിക്കും.

കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജൂവലേഴ്സിൻറെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങൾ മെയിൻറനൻസ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹാഭരണങ്ങൾക്കായി മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാൺ ജൂവലേഴ്സിൻറെ ജനപ്രിയമായ ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.

കല്യാൺ ജൂവലേഴ്സ് ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.