- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ പേര് ദുരുപയോഗിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നല്കി.
കല്യാൺ ജൂവലേഴ്സിൻറെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വർണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്സ് ആപിലും സോഷ്യൽ മീഡിയയിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിൻറെ വ്യക്തിഗത വിവരങ്ങൾ ഓരോന്നായി ആവശ്യപ്പെടുകയാണ്.
ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 സ്മാർട്ട് വാച്ച് പുറത്തിറക്കി... Read More
ഈ സമ്മാന പദ്ധതിയുമായി കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമൊന്നുമില്ലെന്ന് കല്യാൺ ജൂവലേഴ്സ് വ്യക്തമാക്കി. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ പോലീസിലെ സൈബർ ക്രൈം വിഭാഗത്തിൽ കമ്പനി പരാതി നല്കുകയും അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിംഗിലേയ്ക്കും ഓൺലൈൻ ആക്രമണത്തിലേയ്ക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൻറെ അപകടത്തേക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.