Sections

കല്യാൺ ജൂവലേഴ്‌സ് പുതിയ നാല് ഷോറൂമുകൾ തുറന്നു

Friday, Apr 21, 2023
Reported By Admin
Kalyan Jewellers

ഒഡീഷയിലെ റൂർക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തർപ്രദേശിലെ ആഗ്ര, ഗ്രേറ്റർ നോയിഡ ഗൗർ സിറ്റി എന്നിവിടങ്ങളിലാണ്പുതിയ ഷോറൂമുകൾ


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ഒഡീഷയിലെ റൂർക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തർപ്രദേശിലെ ആഗ്ര, ഗ്രേറ്റർ നോയിഡ ഗൗർ സിറ്റി എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ തുറന്നു. റൂർക്കേല, ആഗ്ര, ഗൗർ സിറ്റി ഷോറൂമുകൾ നടൻ രൺബീർ കപൂറും, പാട്ടിയ ഷോറൂം നടി ശില്പ ഷെട്ടിയും ഉദ്ഘാടനം ചെയ്തു.

കല്യാൺ ജൂവലേഴ്സിൻറെ ആഭരണശേഖരത്തിൽനിന്നുള്ള വിപുലമായ രൂപകൽപ്പനകളാണ് പുതിയ ഷോറൂമുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഇവിടെ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സർവീസ് എക്സിക്യൂട്ടീവിൻറെ സേവനവും കല്യാൺ ജൂവലേഴ്സ് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ഓരോ ഉപയോക്താവിൻറെയും അഭിരുചിക്കും മുൻഗണനയ്ക്കും അനുസരിച്ച്  വൈവിധ്യമാർന്നതും നവീനവും പരമ്പരാഗതവുമായ രൂപകൽപ്പനകൾ ഉൾപ്പെടുത്തിയാണ് കല്യാൺ ജൂവലേഴ്സിൻറെ പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കുന്നത്.

കല്യാൺ ജൂവലേഴ്സ് ആഗ്രയിൽ തുറന്ന പുതിയ ഷോറൂം നടൻ രൺബീർ കപൂർ ഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ എന്നിവർ സമീപം

കഴിഞ്ഞ വർഷങ്ങളിൽ കല്യാൺ ജൂവലേഴ്സ് രാജ്യത്തിനകത്തും ഗൾഫ് മേഖലയിലും തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും മികച്ച സാന്നിദ്ധ്യം ഉറപ്പുവരുത്തിയെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കൂടുതൽ നഗരങ്ങളിൽ സാന്നിദ്ധ്യം ഉറപ്പാക്കുകയും ഏറ്റവും അടുത്ത് സൗകര്യപ്രദവുമായ രീതിയിൽ ഉപയോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. മികച്ച ജൂവലറി ഷോപ്പിംഗ് കേന്ദ്രമായി കല്യാൺ ജൂവലേഴ്സ് മാറി. റൂർക്കേല, പാട്ടിയ, ആഗ്ര, ഗൗർ സിറ്റി എന്നിവിടങ്ങളിൽപുതിയ ഷോറൂമുകൾ തുറന്നത് സേവനത്തിൻറെ പിന്തുണയോടെയുള്ള വ്യക്തിഗത ഷോപ്പിംഗ് അനുഭവം കൂടുതലായി ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് എല്ലാ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം 4-ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയ ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ്  സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാൺ ജൂവലേഴ്സിൻറെ ജനപ്രിയ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളാ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണുകൾ പതിപ്പിച്ച ആഭരണങ്ങളായ രംഗ് എന്നിവ ഈ ഷോറൂമുകളിലെല്ലാം ലഭ്യമാണ്.

ബ്രാൻഡിനെക്കുറിച്ചും ഈ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് www.kalyanjewellers.net  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.