- Trending Now:
കൊച്ചി: വീടുകളുടെ ദീർഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയർ വിപണിയിലെത്തിച്ചു. കൺസ്ട്രക്ഷൻ കെമിക്കൽസ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോർച്ച, വിള്ളൽ, ഈർപ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉൽപ്പന്നങ്ങളാണ് ഇവ. വീടിന്റെ നിർമ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും കെ-കെയർ ഉൽപ്പന്നങ്ങൾ ശാശ്വത പരിഹാരമാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
കൊച്ചി ഹോളീഡേ ഇന്നിൽ വച്ച് നടന്ന ചടങ്ങിൽ കെ-കെയർ ബ്രാൻഡ് അംബാസ്സഡർ നടൻ ഇന്ദ്രൻസ് ഉത്പന്നങ്ങൾ അവതരിപ്പിച്ചു. കള്ളിയത്ത് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ നൂർ മുഹമ്മദ് നൂർഷ, സി.ഇ.ഒയും ഡയറക്ടറുമായ ജോർജ് സാമുവൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ദിർഷാ മുഹമ്മദ്, സദ്സംഗ് എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി സുനിൽകുമാർ ടി.എസ്, കോർപറേറ്റ് സൊല്യൂഷൻസ് എം.ഡി അരവിന്ദ് ശങ്കർ, കെ-കെയർ സ്ട്രക്ച്ചറൽ സൊല്യൂഷൻസ് ഡയറക്ടർ സാബിക്ക് നിസാം, സി.ആർ8 അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി മൺസൂർ വെള്ളിയെങ്ങൽ, ചലച്ചിത്ര താരം ബിജു സോപാനം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് 19 ശതമാനം നേട്ടമുണ്ടാക്കി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.