- Trending Now:
കളമശ്ശേരി: കളമശ്ശേരി മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. കളമശേരി മെട്രോ സ്റ്റേഷന് സമീപം ആരംഭിച്ച മെഡിക്കൽ സെന്റർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് ആരോഗ്യ മേഖലയിൽ അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടു നിലകളിലായി കളമശ്ശേരി ദേശീയ പാതയോരത്താണ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. ഒരു വർഷം മുൻപ് കിഴക്കമ്പലം മെഡിക്കൽ സെന്റർ ആരംഭിച്ചിരുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനകോളജി, ഇൻടി, ഓർത്തോ, ഡെന്റൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ കൺസൾട്ടേഷനൊപ്പം, എക്സറേ, സ്കാനിംഗ്, ലബോറട്ടറി, ഫാർമസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആലുവ എംഎൽഎ അൻവർ സാദത്ത്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, മുൻ എംഎൽഎ എ എം യുസഫ്, നജീബ്, ഡോ. നാസർ, ഡോ വർഗീസ് പോൾ, മാനേജിങ് പാർട്ണർമാരായ ഡോ. അജ്മൽ, വിവേക് പോൾ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.