- Trending Now:
ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പുനരധിവാസ പരിപാടിയാണ് കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന കൈവല്യ എന്ന പദ്ധതി. 2016 ല്‍ ആരംഭിച്ച പദ്ധതിയില്‍ വൊക്കേഷണല്‍ കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിംഗ്, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ എന്നിങ്ങന്നെ നാലു ഘടകങ്ങളാണുള്‍ള്ളത്. 21 നും 55നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി രസിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലാണ് പദ്ധതികൊണ്ടുള്ള പ്രധാന ഉദ്ദേശം. കൂടാതെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാനായുള്ള പ്രാപ്തി വികസിപ്പിക്കുക. സ്വന്തം കുടുംബം നയിക്കാന്‍ ഭിന്നശേഷിക്കാരെ പ്രാപ്ത്തരാക്കുക എന്നിങ്ങനെയുളള കാര്യങ്ങാളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ നൈപുണ്യ വികസനത്തിനായി വിവിധ തലത്തില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്. അപേക്ഷന്‍ എഴുതാനും വായ്ക്കാനും അറിഞ്ഞിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എന്നത് രണ്ടു ലക്ഷത്തിനു താഴെ ആയിരിക്കണം എന്നിവയാണ് പദ്ധതില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മറ്റു മാനദണ്ഡങ്ങള്‍. പ്രായപരിധി 21 നും 55 നും ഇടയിലായിരിക്കണം. ഈ ഗുണഭോക്താക്കള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സ്ഥിരമായ ഒഴിവുകളുടെ നാമനിര്‍ദ്ദേശത്തിനും അര്‍ഹതയുണ്ട്.
പദ്ധതിയുടെ ലക്ഷ്യം
സാധാരണ ഏതൊരു പൗരനെയും പോലെ മത്സര പരീക്ഷകള്‍ അഭിമുഖീകരിക്കാനുള്ള കോച്ചിംഗ് ക്ലാസുകള്‍ പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നു.സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ എന്നതാണ് പദ്ധതിയുടെ മറ്റൊരു ആകര്‍ഷണം. 50% സബ്‌സിഡിയാണ് നല്‍കുക.വായ്പ തുക എന്നത് 50,000 രൂപയാണ്. 25,000 യാണ് 50% സബ്‌സിഡിയില്‍ ലഭ്യമാകുന്ന വായ്പതുക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ 1,00,000 രൂപ വരെ ലോണ്‍ ലഭ്യമാകാന്‍ പദ്ധതിപ്രകാരം അവസരമുണ്ട്. വായ്പ അപേക്ഷ എന്നത് വ്യക്തിഗതമായോ അല്ലെങ്കില്‍ കൂട്ടായ്മയായോ നല്‍കാവുന്നതാണ്. പലിശരഹിത വായ്പയാണ് നല്‍കുക. അപേക്ഷകന്് സ്വയം അപേക്ഷിക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെങ്കില്‍ മറ്റ് കുടുംബാംഗങ്ങളുടെ പേരുംകൂടി ഉള്‍പ്പെടുത്തി വായ്പാപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം സംരംഭകത്വത്തിലേയ്ക്ക് കടന്നാല്‍ പിന്നീട് ലഭ്യമാകില്ല. കാരണം സംരംഭത്തെ തുടര്‍ന്ന് തൊഴിലില്ലായ്മ വേതനം കൈപ്പറ്റുവാന്‍ പിന്നീട് അര്‍ഹന്‍ അല്ലാതാവും.
രജിസ്റ്റ്രേഷന്‍ എങ്ങനെ..?
അപേക്ഷകര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇതിനുള്ള അപേക്ഷ ഫോം സൗജന്യമായി ലഭിക്കുന്നതാണ്. അപേക്ഷാ ഫോമിനൊപ്പം വൈകല്യം തെളിയിക്കുന്ന രേഖകള്‍ അതോടൊപ്പം തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഒരു തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി അല്ലെങ്കില്‍ ഒരു സംരംഭം തുടങ്ങുന്നതിന് ഭാഗമായി, കാര്‍ഷിക മേഖലയോ, എന്തെങ്കിലും നിര്‍മ്മാണ യൂണിറ്റുകള്‍ അങ്ങനെയുള്ള പദ്ധതികള്‍ക്കുവേണ്ടി ആനുകൂല്യം അനുവദിക്കുവാന്‍ അപേക്ഷിക്കുമ്പോള്‍ പരമാവധി ഒരു ലക്ഷം രൂപ വരെ നല്‍കാന്‍ വേണ്ടി എഴുതിയ ഒരു പദ്ധതി വിഭാവനം ചെയ്യാം. ജില്ലാ കളക്ടര്‍ ചെയര്‍മാനും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ് കണ്‍വീനര്‍മാരും ചേരുന്ന പ്രത്യേക സമിതി നിങ്ങളുടെ അപേക്ഷ പഠിച്ച ശേഷം കൃത്യമായിട്ടുള്ള നിര്‍ണയം നടത്തി, തുക അനുവദിച്ചു നല്‍കുക മാത്രമല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന തുടര്‍ന്ന് ആ വ്യക്തിക്ക് എല്ലാവിധ സഹായങ്ങളും അതോടൊപ്പം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
യോഗ്യത
കൈവല്യ പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത എന്നൊന്നില്ല. അപേക്ഷന്‍ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ കൈവല്യ എന്ന പദ്ധതിയെക്കുറിച്ച് നിങ്ങള്‍ ഒന്നു മനസ്സിലാക്കി ഇതിനെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ക്കന്യോജ്യമായ പദ്ധതിയാണ് എന്ന് തോന്നുന്നുവെങ്കില്‍ വൈകാതെ തന്നെ ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://employment.kerala.gov.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.