Sections

കെ സ്റ്റോർ വെള്ളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

Monday, May 22, 2023
Reported By Admin
K Store

വെള്ളാഞ്ചേരി കെ സ്റ്റോറിന്റെ ഉദ്ഘാടനം ഡോ. കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു


മലപ്പുറം: റേഷൻ കടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള കെ സ്റ്റോർ പദ്ധതിക്ക്തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചീരിയിൽ തുടക്കം. റേഷൻ ഇനങ്ങൾ കൂടാതെ സപ്ലൈകോ, ശബരി ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, അക്ഷയ-ബാങ്കിംഗ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ വഴി ലഭ്യമാകും വെള്ളാഞ്ചേരി കെ സ്റ്റോറിന്റെ ഉദ്ഘാടനം ഡോ. കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ്, വാർഡ് അംഗം പത്മജ, ടി.എസ്.ഒ വി.ജി മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.