- Trending Now:
തൃശ്ശൂർ: കെ സ്റ്റോറിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം പുത്തൻചിറ പഞ്ചായത്ത് കൊമ്പത്തുകടവിൽ പ്രവർത്തിക്കുന്ന 90-ാം നമ്പർ റേഷൻ കട അങ്കണത്തിൽ വെച്ച് അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു.
റേഷൻ സാധനങ്ങൾക്കു പുറമെ ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങൾ, അഞ്ചു കിലോഗ്രാം തൂക്കമുള്ള ഛോട്ടു പാചകവാതക സിലിണ്ടറുകൾ, മിൽമ ഉൽപ്പന്നങ്ങൾ, യൂട്ടിലിറ്റി പെയ്മെന്റ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ മുഖേന ജനങ്ങൾക്ക് ലഭ്യമാകും.
ചടങ്ങിൽ പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അധ്യക്ഷത വഹിച്ചു. താലൂക് സപ്ലൈ ഓഫീസർ സിന്ധു, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.