Sections

കുട്ടനാട്ടിലെ മൂന്ന് താലൂക്കുകളിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

Sunday, Dec 31, 2023
Reported By Admin
K Store

ആലപ്പുഴ: പൊതുവിതരണ ഉപഭോക്ത കാര്യം കേ സ്റ്റോർ മൂന്നാംഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ മൂന്ന് റേഷൻ ഡിപ്പോകളിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. വെളിയനാട്, മുട്ടാർ, നെടുമുടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ റേഷൻ ഡിപ്പോകളിലാണ് കെ സ്റ്റോറുകൾ പ്രവർത്തനക്ഷമമായത്.

കുന്നംകരിയിൽ പ്രവർത്തിക്കുന്ന 234 നമ്പർ റേഷൻ ഡിപ്പോയിലെ കെ സ്റ്റോർ പ്രവർത്തനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പ്രിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നെടുമുടി ഡിപ്പോയിലെ പ്രവർത്തനം എംഎൽഎ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുട്ടാർ പഞ്ചായത്തിൽ മിത്ര കരിയിൽ പ്രവർത്തിക്കുന്ന നാലാം നമ്പർ റേഷൻ ഡിപ്പോയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിനി ജോളി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരമ്യ അധ്യക്ഷത വഹിച്ചു. നെടുമുടി പഞ്ചായത്ത് വാർഡ് മെമ്പർ വർഗീസ് ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ ജി. ആർ ജയൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ മണിക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർമാരായ ഡി. ഗീതാദേവി, വി സന്തോഷ് കുമാർ, എസ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.