- Trending Now:
കെ ഫോണിന്റെ ഗാർഹിക കണക്ഷനുകൾ (FTTH) നൽകുന്നതിന് പാർട്ട്ണർമാരെ (LNP) തെരഞ്ഞെടുക്കുന്നു. നിലവിലെ കേബിൾ ഓപ്പറേറ്റർമാർ, ലാസ്റ്റ്മൈൽ നെറ്റ്വർക്ക് പ്രൊവൈഡർമാർ എന്നിവർക്ക് ഇതിന്റെ ഭാഗമാകാം. http://selfcare.kfon.co.in/partnerenquiry.php എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. ഗാർഹിക കണക്ഷനുകൾ നൽകുന്നതിന് പാർട്ട്ണേഴ്സിനെ കെ ഫോൺ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14000 കുടുംബങ്ങൾക്ക് (ഒരു നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾ എന്ന കണക്കിൽ) ഒരു വർഷത്തേയ്ക്ക് കണക്ഷൻ നൽകുന്നതിന് വേണ്ടി മാത്രമാണ് കെ.വി.ബി.എലിനെ(കേരള വിഷൻ) ടെൻഡർ നടപടികളിലൂടെ തെരഞ്ഞെടുത്തത്.
കെ ഫോൺ നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കണക്ഷൻ നൽകുവാൻ അനുമതി. കെ ഫോണിന്റെ എൽ.എൻ.പി അല്ലാത്തവർ കെ ഫോണിന്റെ പേരിൽ കണക്ഷൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായി നടപടികൾ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.