- Trending Now:
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന സി.എഫ്.ആർ.ഡി ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലബോറട്ടറിയിലെ കെമിക്കൽ വിഭാഗത്തിലേക്ക് ജൂനിയർ അനലിസ്റ്റ്, സീനിയർ അനലിസ്റ്റുമാരെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമനം മാർക്കിൽ കുറയാതെ കെമിസ്ട്രി/ ബയോ കെമിസ്ട്രി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് സീനിയർ അനലിസ്റ്റിന് വേണ്ട യോഗ്യത. എൻ.എ.ബി.എൽ അക്രഡിറ്റഷൻ ഉള്ള ലാബിലെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസം 25,000 രൂപയാണ് വേതനം. ജൂനിയർ അനലിസ്റ്റിന് കെമിസ്ട്രി / ഫുഡ് ടെക്നോളജി വിഷയത്തിൽ 50% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രതിമാസ വേതനം: 15000 രൂപ. ഫെബ്രുവരി 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഉ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങൾ www.maharajas.ac.in വെബ് സൈറ്റിൽ ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ യോഗ്യത:അംഗീകൃത സർവകലാശാലയിൽ നിന്നു കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റൻഡന്റ് യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
കൂത്താട്ടുകുളം മുൻസിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിലവിലുള്ള എസ്. സി പ്രൊമോട്ടർ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം. അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് പങ്കെടുക്കാം. 10,000 രൂപയാണ് ഓണറേറിയം. താല്പര്യമുള്ളവർ ജാതി,വയസ്സ്,വിദ്യാഭ്യാസ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ :0484-242 2256.
കോഴിക്കോട് ഇംഹാൻസിലേക്ക് ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബാച്ചിലർ ഇൻ ഒക്യുപ്പേഷണൽ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാൻസ്, മെഡിക്കൽ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
കേന്ദ്രീയ വിദ്യാലയം ചെന്നീർക്കരയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പാനൽ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയൻസ്,സോഷ്യൽ സയൻസ്,സംസ്കൃതം, കണക്ക് ) പ്രൈമറി ടീച്ചർ , പ്രീ-പ്രൈമറി ടീച്ചർ (ബാലവാടിക), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, നഴ്സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇൻസ്ട്രക്ടർ (യോഗ, സ്പോർട്സ്, ആർട്ട്, വർക്ക് എക്സ്പീരിയൻസ്, മ്യൂസിക്) കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മലയാളം ടീച്ചർ തസ്തികകളിൽ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയൽ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്സൈറ്റ്: www.chenneerkara.kvs.ac.in. ഫോൺ : 0468 2256000.
വടശ്ശേരിക്കര പഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 11. യോഗ്യത : എംബിബിഎസ്, മെഡിക്കൽ കൗൺസിൽ അംഗീകാരം ഉണ്ടായിരിക്കണം. ഫോൺ: 6235659410, 04735 251773.
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ (സിഎഫ്ആർഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കൽ വിഭാഗത്തിലേക്ക് ജൂനിയർ അനലിസ്റ്റ്, സീനിയർ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവർഷത്തെ കരാർ നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയർ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്നുവർഷം കുറയാത്ത പ്രവൃത്തി പരിചയവും (എൻഎബിഐ അക്രഡിറ്റേഷൻ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ. ജൂനിയർ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്നോളജി ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരുവർഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോൺ : 0468 2961144.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിലേക്ക് 730 രൂപ ദിവസവേതന നിരക്കിൽ ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, ഐ ടി ഐ ഇലക്ട്രിക്കൽ യോഗ്യതയും അഞ്ചു വർഷ തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. 18 - 41 വയസാണ് പ്രായപരിധി. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.