- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ തുറമുഖ ഓപറേറ്ററായ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ടാക്ചർ ജയ്ഗഡ്, ധരംദർ തുറമുഖങ്ങളുടെ വികസനത്തിനായി 2359 കോടി രൂപ അനുവദിച്ചു.
തുറമുഖങ്ങളുടെ ശേഷി ഇപ്പോഴത്തെ പ്രതിവർഷം 170 ദശലക്ഷം ടൺ എന്നതിൽ നിന്ന് 2030 സാമ്പത്തിക വർഷത്തോടെ പ്രതിവർഷം 400 ദശലക്ഷം ടൺ എന്ന നിലയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപങ്ങൾ.
പുതിയ ബർത്തുകൾ, അടിസ്ഥാന സൗകര്യങ്ങളായ റെയിൽവേ സൈഡിങ് തുടങ്ങിയവ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തും. ഇതോടെ ജയ്ഗഡ് തുറമുഖത്തിൻറെ ശേഷി നിലവിലെ പ്രതിവർഷം 50 ദശലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 70 ദശലക്ഷം ടണ്ണായി ഉയരും. ധരംദറിൻറേത് പ്രതിവർഷം 34 ദശലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 55 ദശലക്ഷം ടണ്ണായും വർധിക്കും. ഇരു തുറമുഖങ്ങളിലേയും നിർമാണ പ്രവർത്തനങ്ങൾ 2027 മാർച്ചോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.