Sections

മഹാരാഷ്ട്രയിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

Thursday, Jan 23, 2025
Reported By Admin
JSW Group Signs ₹3 Lakh Crore Investment MoU with Maharashtra Government

കൊച്ചി: മഹാരാഷ്ട്രയിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് മഹാരാഷ്ട്രാ സർക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സ്റ്റീൽ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, വൈദ്യുത വാഹനങ്ങൾ, ലിഥിയം-അയൺ ബാറ്ററി, സോളാർ വേഫറും സെൽ മൊഡ്യൂളുകൾ, അടിസ്ഥാന സൗകര്യവും സിമൻറും തുടങ്ങിയ മേഖലകളിലാവും ഈ നിക്ഷേപങ്ങൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുക.

വ്യവസായ, സാമ്പത്തിക മേഖലകളിലെ മഹാരാഷ്ട്രയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായകമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

വ്യവസായ വികസനം മാത്രമല്ല, ഹരിതവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളിലേക്കുള്ള ഇന്ത്യയുടെ നീക്കം കൂടിയാവും ഈ നീക്കത്തിലൂടെ ശക്തമാകുകയെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.