- Trending Now:
കൊച്ചി: ഇന്ത്യൻ സർക്കാർ കടപത്രങ്ങളെ വളർന്നു വരുന്ന വിപണി സൂചികകളിൽ ഉൾപ്പെടുത്തുമെന്നുള്ള ജെപി മോർഗൻറെ പ്രഖ്യാപനം ഇന്ത്യൻ കടപത്ര വിപണിയെ സംബന്ധിച്ച് ഏറെ ശക്തി പകരുന്ന ഒരു ഘടകമാകും. വരുന്ന 18 മാസങ്ങളിൽ 25 മുതൽ 30 ബില്യൺ ഡോളർ വരെ (2.5 ലക്ഷം കോടി രൂപ) നിക്ഷേപം എത്തിക്കാൻ ഇതു വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്. യീൽഡിൻറെ കാര്യത്തിൽ ക്രിയാത്മക പ്രതികരണമാണ് ഇതിലൂടെ വിപണി പ്രദർശിപ്പിച്ചത്. പത്തു വർഷ സർക്കാർ സെക്യൂരിറ്റികൾ 7.10 ശതമാനം എന്ന നിലയിലാണ് ഇപ്പോൾ എത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
സൂചികകളുടെ വിലയിരുത്തൽ പ്രകാരം മാനദണ്ഡങ്ങൾ പാലിക്കുന്ന 23 കടപത്രങ്ങളാണ് ഇപ്പോഴുള്ളത്. സൂചികകളിൽ ഉൾപ്പെടുത്താനുള്ള നയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ 2024 ജൂണിൽ സൂചികയിൽ ഉൾപ്പെടും. ഇതിനു പുറമെ മറ്റു നിരവധി സൂചികകളിലും ഇന്ത്യ ഇടം പിടിക്കും. ഗ്ലോബൽ അഗ്രഗേറ്റ് സീരീസ്, ജെഎഡിഇ സീരീസ്, ജെഎസ്ഇജി ജിബിഐ-ഇഎം സൂചിക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യുടിഐ ഇന്നൊവേഷൻ ഫണ്ട് അവതരിപ്പിച്ചു... Read More
ഇവിടെയുണ്ടാകുന്ന വിജയത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിന് കൂടുതൽ ബോണ്ടുകൾ വിജ്ഞാപനം ചെയ്യാനും സാധിക്കും. ഇന്ത്യയിലെ വിപുലമായ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് ദീർഘകാല മൂലധനം എത്താനും ഇതു വഴിയൊരുക്കും. ഇടക്കാല ഫണ്ടുകളിലേക്ക് വകയിരുത്തൽ നടത്തി നിക്ഷേപകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താനും സാധിക്കും. ആക്സിസ് അൾട്രാ ഷോർട്ട് ടേം ഫണ്ട്, ആക്സിസ് കോർപറേറ്റ് ഡെറ്റ് ഫണ്ട്, ആക്സിസ് സ്ട്രാറ്റജിക് ബോണ്ട് ഫണ്ട്, ആക്സിസ് ഗിൽറ്റ് ഫണ്ട് എന്നിവ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.