- Trending Now:
കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമാതാക്കളായ വാർഡ്വിസാർഡ് ഇന്നൊവേഷൻസ് & മൊബിലിറ്റി ലിമിറ്റഡ് രാജ്യവ്യാപകമായി 100ലേറേ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു. വെറും ആറ് മാസത്തിനുള്ളിലാണ് ബ്രാൻഡിൻറെ ഈ അതിശയപ്പിക്കുന്ന നേട്ടം. ഇക്കാലയളവിൽ ഇന്ത്യയിലുടനീളം 750ലേറെ ടച്ച് പോയിൻറുകളും ജോയ് ഇ-ബൈക്ക് തുറന്നു.
പടിഞ്ഞാറൻ മേഖലയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും, വടക്കൻ മേഖലയിൽ ഡൽഹി, ഛണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുമാണ് എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ ഷോറൂമുകൾ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ മേഖലയിൽ ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും, തെക്ക് തമിഴ്നാട്ടിലും വാർഡ് വിസാർഡിന് ഡിസ്ട്രിബ്യൂട്ടർ ഷോറൂം ഉണ്ട്.
അടുത്തിടെ പുറത്തിറക്കിയ മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നമായ മിഹോസ് ഉൾപ്പെടെ വേഗം കുറഞ്ഞതും കൂടിയതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സമഗ്രമായ ശ്രേണിയാണ് ഈ ഷോറൂമുകൾ ലഭ്യമാക്കുന്നത്. രാജ്യത്തുടനീളം ഇ-ബൈക്കുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഷോറൂമുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
കെപിഐടിയുടെ വരുമാനത്തിൽ 51.7 ശതമാനം വർധനവ്... Read More
ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യത്തെ പ്രചാരകരിലൊരാൾ എന്ന നിലയിൽ ആറ് മാസത്തിനുള്ളിൽ 100ലേറെ ഡിസ്ട്രിബ്യൂട്ടർ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്നതിനും വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് വാർഡ്വിസാർഡ് ഇന്നൊവേഷൻസ് & മൊബിലിറ്റി ലിമിറ്റഡിൻറെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ ഗുപ്തെ പറഞ്ഞു. തങ്ങളുടെ താലൂക്ക്-തല ഡീലർമാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനും, ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായത്തെ പരിവർത്തനം ചെയ്യുന്നതിനും, രാജ്യവ്യാപകമായി ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം സൃഷ്ടിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.