- Trending Now:
1987ല്‍ അബുദാബിയിലാണ് ആദ്യത്തെ വിദേശ സ്റ്റോര്‍ തുറന്നത്
ഫോബ്സ് ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ സ്വര്‍ണാഭരണ രംഗത്തു നിന്നും ആദ്യ സ്ഥാനം മലയാളിയായ ജോയ് ആലുക്കാസ് സ്വന്തമാക്കി. ഫോബ്സ് പട്ടികയിലെ ഇന്ത്യന്‍ അതിസമ്പന്നരുടെ കൂട്ടത്തില്‍ ജോയ് ആലുക്കാസ് അറുപത്തൊമ്പതാം സ്ഥാനത്താണ്. ജോയ് ആലുക്കാസ് 1987ല്‍ അബുദാബിയിലാണ് ആദ്യത്തെ വിദേശ സ്റ്റോര്‍ തുറന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ 84 ഔട്ട്ലെറ്റുകളും വിദേശത്ത് 43 ഔട്ട്ലെറ്റുകളുമുള്ള ജോയ്ആലുക്കാസിന്റെ സ്വന്തം ബ്രാന്‍ഡ് ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണദ്ദേഹം. മണി എക്‌സ്‌ചേഞ്ച്, ടെക്‌സ്‌റ്റൈല്‍, മാളുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലെല്ലാം ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ജ്വല്ലറി ബിസിനസ് പ്രാഥമിക ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള സെബി അനുമതിക്കായി കാത്തിരിക്കുകയാണ് ആലുക്കാസ് ഗ്രൂപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.