- Trending Now:
കൊച്ചി: പ്രമുഖ ബേബി കെയർ ബ്രാൻഡായ ജോൺസൺസ് ബേബി ഇന്ത്യയിലുടനീളമുള്ള 2000-ലധികം അമ്മമാർ നേരിട്ടും ഓൺലൈനായും പങ്കെടുത്ത വൺഡർ ലാബ്സ് മെഗാ ഇവൻറ് സംഘടിപ്പിച്ചു. കുഞ്ഞിൻറെ ചർമ്മത്തിന് പിന്നിലെ ശാസ്ത്രവും ജനിച്ച് ഒന്നാം ദിവസം മുതൽ കുഞ്ഞിൻറെ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ജോൺസൺസ് ബേബിയുടെ നൂതന ഫോർമുലേഷനുകളിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളെ കുറിച്ചും മനസിലാക്കാനും അനുഭവിക്കാനും സഹായിക്കുന്ന തരത്തിലുള്ള സംവാദാത്മകവും അനുഭവപരവുമായ പരിപാടിയായിരുന്നു വൺഡർ ലാബ്സ്.
ജോൺസൺസ് ബേബിയുടെ ദശാബ്ദങ്ങൾ നീണ്ട ശാസ്ത്രീയ ഗവേഷങ്ങളുടെ അനുഭവം പ്രദാനം ചെയ്ത പരിപാടിയിൽ ജോൺസൺസ് ബേബി ഉത്പന്നങ്ങളിൽ എന്താണ് ഉള്ളതെന്നും ആ ചേരുവകൾ എത്ര ശ്രദ്ധാപൂർവ്വമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അമ്മമാർ മനസിലാക്കി. വിവിധതരത്തിലുള്ള ജോൺസൺസ് ബേബി ഉത്പന്നങ്ങളിൽ ദോഷകരമായ രാസവസ്തുക്കൾ ഇല്ലെന്നും എല്ലാ ഉത്പന്നങ്ങളും ത്വക് രോഗ വിദഗ്ധർ പരിശോധനകൾക്ക് വിധേയമാക്കിയതാണെന്നും 96 ശതമാനം ചേരുവകളും പ്രകൃതിദത്തമാണെന്നും മനസിലാക്കാൻ അവർക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
ജോൺസൺസ് ബേബിയിൽ എല്ലാ കാര്യങ്ങളുടെയും കേന്ദ്രം നവീനതയാണെന്നും ശാസ്ത്രം പിന്തുണയ്ക്കുന്ന ഏറ്റവും ലളിതമായ ഉത്പന്നങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും കെൻവൂ എസെൻഷ്യൽ ഹെൽത്ത് ആൻഡ് സ്കിൻ ഹെൽത്ത് ബിസിനസ് യൂണിറ്റ് ഹെഡും മാർക്കറ്റിംഗ് വൈസ് പ്രസിഡൻറുമായ മനോജ് ഗാഡ്ഗിൽ പറഞ്ഞു. അമ്മമാർക്ക് ഞങ്ങളുടെ ഉത്പന്നങ്ങളെ പരിചയപ്പെടാനും അവയിൽ എന്താണ് ഉള്ളത്, അവയുടെ സൂത്രവാക്യങ്ങൾ എന്താണ്, ചേരുവകളുടെ തിരഞ്ഞെടുപ്പ് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ വൺഡർ ലാബ്സിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത നടിയും അമ്മയുമായ കാജൽ അഗർവാളിൻറെ സാന്നിധ്യം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. സഹ അമ്മമാരുമായി സംവദിച്ച നടി തൻറെ രക്ഷാകർതൃ അനുഭവങ്ങൾ, തൻറെ കുഞ്ഞിനു വേണ്ടി പിന്തുടരുന്ന ചർമ്മ പരിപാലന രീതികൾ, കുഞ്ഞിൻറെ ലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ താൻ സ്ഥിരമായി ജോൺസൺസ് ബേബിയെ തിരഞ്ഞെടുക്കുന്നതിൻറെ കാരണങ്ങൾ എന്നിവ പങ്കുവെച്ചു. കാജൽ അഗർവാളിനൊപ്പം മിലന നാഗരാജ്, റിതിക തമിഴ്സെൽവി, ഗായത്രി യുവരാജ് തുടങ്ങിയ പ്രശസ്ത സെലിബ്രിറ്റി അമ്മമാരും പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.