- Trending Now:
ജൽജീവൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവ്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും, ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി ആന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.എച്ച്.ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ 04994 256411.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സ് ആയ അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് കാസർകോട് ജില്ലയിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ 9072668543, 9072600013.
കോട്ടയം: നവകേരളം കർമ്മപദ്ധതിയുടെ തിരുവനന്തപുരം ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് അല്ലെങ്കിൽ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി എ. ആണ് യോഗ്യത. പ്രായപരിധി 50 വയസ്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ 10നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 2449939.
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടി.ഡി.എം) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 29ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത.
മൃഗസംരക്ഷണ വകുപ്പ് അഞ്ചൽ, ചടയമംഗലം ബ്ലോക്കുകളിൽ നടപ്പിലാക്കുന്ന രാത്രികാല മൊബൈൽ വെറ്ററിനറി സേവനം പദ്ധതിയിലേക്ക് ഡ്രൈവർ കം അറ്റൻഡർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് 30ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എസ് എസ് എൽ സിയും എൽ എം വി ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസൽ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ: 0474 2793464.
ജില്ലയിൽ ഹോംഗാർഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർക്കും, കേരള പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലെ യൂണിഫോം സർവീസിൽ നിന്നും വിരമിച്ച എസ് എസ് എൽ സി/തത്തുല്യ യോഗ്യത, ശാരീരികക്ഷമത ഉള്ളവർക്കുമാണ് അവസരം. പ്രായപരിധി 35- 58 വയസ്. വിദ്യാഭ്യാസയോഗ്യത, സർവീസിൽ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ ഒന്നുമുതൽ 30 വൈകിട്ട് അഞ്ചുവരെ ജില്ലാ ഫയർ ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങൾക്കും സമീപത്തെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മുതൽ നാല് വരെ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.