Sections

Job Vacancy: വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Aug 11, 2023
Reported By Admin
Job Offer

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സർജൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസ്സൽ രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 282854.

ലാബ് അസിസ്റ്റന്റ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എൽ.ടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

ഡയറി പ്രമോട്ടർ

കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽ വികസനപദ്ധതി പ്രകാരം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റ് പരിധിയിൽ ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കും. 18നും 45 നും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റിൽ അപേക്ഷ നൽകണം. ഫോൺ: 0474 2748098.

ഗസ്റ്റ് അധ്യാപക ഒഴിവ്

ചവറ പന്മനയിൽ എസ്സ് ബി വി എസ് സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ ഇക്കണോമിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കന്ററി ജൂനിയർ അധ്യാപക താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 16 ന് രാവിലെ 10.30 ന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് ഡയറക്ടർ (മെക്കാനിക്കൽ), അസിസ്റ്റന്റ് ഡയറക്ടർ, സയന്റിഫിക് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉചിത മാർഗ്ഗേന അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിലേക്ക് 51400-110300 ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ഒഴിവാണ് നിലവിലുള്ളത്. പെയിന്റിംഗിൽ ബിരുദം / ഡിപ്ലോമ, മാസികകളിലും പുസ്തകങ്ങളിലും ചിത്രീകരണങ്ങൾ തയ്യാറാക്കിയുള്ള പ്രവർത്തി പരിചയം, ഡിഗ്രിക്കാർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമക്കാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കലകൾ, ചിത്രീകരണങ്ങൾ ഇവയിലെ പ്രത്യേക പരിജ്ഞാനം, പ്രിസിഷൻ ചിത്രരചനയിലോ, ശാസ്ത്ര ചിത്രരചനയിലോ ഉള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തിൽ 2023 സെപ്റ്റംബർ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471 - 2333790, ഇമെയിൽ: director@ksicl.org.

കൗൺസിലർ തസ്തികയിൽ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു.

വിദ്യാഭ്യാസ യോഗ്യത:

  1. Graduation in social work/sociology/psychology/public health/counselling from a recognized university or PG Diploma in Counselling and Communication.
  2. At least one year experience with the Govt/NGO preferable in the filed of woman and child development
  3. Profeciency in Computer

കെയർഗിവർ നിയമനം

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന പകൽവീട്ടിലേക്ക് കെയർഗിവറെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 7000 രൂപ ലഭിക്കും. പ്ലസ്ടുവാണ് യോഗ്യത. വയോജന സംരക്ഷണ മേഖലയിൽ പരിശീലനം ലഭിച്ചവർക്കും പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ലഭിക്കും. ഓഗസ്റ്റ് 16-നകം അപേക്ഷ നൽകണം. ഫോൺ: 0477 2258238.

കൂടിക്കാഴ്ച നടത്തുന്നു

തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻ വാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള പട്ടികജാതിയിൽപ്പെട്ടവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്ലസ് ടു പാസായവരായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ലഭിക്കുന്നവർക്ക് 8000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( എസ്എസ്എൽസി ബുക്ക്), മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 0495 2370379.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225.

ലക്ചറർ നിയമനം: കൂടിക്കാഴ്ച 14 ന്

പാലക്കാട് ഗവ പോളിടെക്നിക് കോളെജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് ആഗസ്റ്റ് 14 ന് കൂടിക്കാഴ്ച നടത്തുന്നു. ലക്ച്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിൽ എൻജിനീയറിങ് ബിരുദം ഒന്നാം ക്ലാസോടെ പാസായിരിക്കണം. ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ സ്ഥാപനത്തിന്റെ കല്ലിങ്ങൽ റോഡിൽ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിമാർ മുൻപാകെ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.