Sections

മെഡിക്കൽ ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അതിഥി അധ്യാപക, കരിയർ ഏജന്റ്, ഹരിതകർമ കോ-ഓഡിനേറ്റർ, ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Sep 04, 2024
Reported By Admin
Job vacancy announcements in Kerala including positions for Medical Officer, Guest Instructor, Caree

മെഡിക്കൽ ഓഫീസർ: ഒഴിവ്

ലഹരി വർജ്ജന മിഷൻ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 11ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി മേൽ ആശുപത്രിയിലെ വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലേക്കാണ് നിയമനം. ഒഴിവ് ഒന്ന്, യോഗ്യത എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ (സൈക്യാട്രി പി ജി അഭികാമ്യം). ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700194.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തോട്ടട ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ആവശ്യമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ആറുമാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ / തീയ്യ / ബില്ലവ വിഭാഗത്തിലുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ ആറിന് 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഈഴവ/ തീയ്യ / ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കുന്നതാണ്. മുൻഗണന വിഭാഗത്തിലുള്ളവർ ആയത് തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഫോൺ : 0497 2835183.

അതിഥി അധ്യാപക നിയമനം

മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർഅഞ്ചിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ - 0483-2972200.

കരിയർ ഏജന്റ് ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി) സ്ഥാപനത്തിൽ കരിയർ ഏജന്റ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രം 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65, ശമ്പളം സ്റ്റൈപ്പന്റ് വ്യവസ്ഥയിൽ മാസം 7000 രൂപ പ്ലസ് കമ്മീഷൻ. യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്. 2024 സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നിശ്ചയിച്ച കൂടിക്കാഴ്ച ഏഴ്, ഒൻപത്, പത്ത് തീയതികളിൽ മാറ്റി നിശ്ചയിച്ചു. തുടരന്വേഷണങ്ങൾക്ക് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700.

ഹരിതകർമ കോ-ഓഡിനേറ്റർ

കുടുംബശ്രീ ജില്ലാമിഷനിലും റൂറൽ സി.ഡി.എസിലുമായി ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമ കോ-ഓഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. ബിരുദാനന്തരബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും രണ്ട് വർഷത്തെ ഫീൽഡ് ലവൽ പ്രവൃത്തിപരിചയവുമാണ് ഹരിതകർമ ജില്ലാകോ-ഓഡിനേറ്ററുടെ യോഗ്യത. പ്രായപരിധി 25നും 40നും ഇടയ്ക്കായിരിക്കണം. ഹരിതകർമ സി.ഡി.എസ് കോ-ഓഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബിരുദമോ ഡിപ്ലോമയോ ഉള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായ സ്ത്രീകളായിരിക്കണം. അപേക്ഷാഫോറം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്തംബർ 13. കൂടുതൽ വിവരങ്ങൾക്ക്: 0483 2733470.

ലാബ് അസിസ്റ്റന്റ്-ക്ലീനിങ് സ്റ്റാഫ് നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, ഡി. എം.എൽ.ടി/ എം. എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനാണ് ലാബ് അസിസ്റ്റന്റ് യോഗ്യത. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 9 ന് രാവിലെ 10 ന് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പുമായി അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ- 9048086227, 04935-296562.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.