Sections

അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്, അങ്കണവാടി വർക്കർ, ഹെൽപ്പർ, ഐടി ഓഫീസർ, ജൂനിയർ ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 12, 2024
Reported By Admin
Job recruitment in Kerala for IT Officer, Junior Instructor, Accountant, and Anganwadi Worker positi

ഐ ടി ഓഫീസർ നിയമനം

നഗരകാര്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.principaldirectorate.lsgkerala.gov.in സന്ദർശിക്കുക. ഇ-മെയിൽ: auegskerala24@gmail.com. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിലാസം: എ യു ഇ ജി എസ് സ്റ്റേറ്റ് സെൽ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ഒന്നാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്സ്മാൻ മെക്കാനിക് ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴുവിലേക്ക് വിശ്വകർമ്മ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താൽക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യവിന് ഹാജരാകണം.

അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്

കോഴിക്കോട് മത്സ്യ കർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷൻ) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് സർട്ടിഫിക്കറ്റ് (കെജിടിഇ) ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 19. ഫോൺ: 0495-2383780, ഇ-മെയിൽ: ddfcalicut@mail.com.

ഡെപ്യൂട്ടേഷൻ നിയമനം

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ (39,30083,000) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഒക്ടോബർ 26 നകംസമർപ്പിക്കണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരെ തെരെഞ്ഞെടുക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരേയും അങ്കണവാടി ഹെൽപ്പർമാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിട്ടുള്ളവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരാകണം.വർക്കർ തസ്തികയിൽ പത്താം ക്ലാസ്സാണ് യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷകർ എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം.
ഫോൺ: 0485 2274404.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.