- Trending Now:
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ മാത്ത്മാറ്റിക്സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്ത്മാറ്റിക്സ് ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.
ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട ഒരു താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി., കാർപ്പന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കും കാർപ്പന്ററായി രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തി പരിചയമുള്ള 18 നും 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. ഫോൺ : 0484 2422458.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും. സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി എത്തണം.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in
ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും. ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / - രൂപ. ഫോൺ 0480 2706100.
തൃശൂർ മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുക. .ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 1.30-ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000/- രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2706100.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത . താല്പര്യമുള്ളവർ സെപ്റ്റംബർ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:- 04862 232246, 297617, 8547005084.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.